ശോഭായാത്രയില്‍ കുട്ടിയെ കെട്ടിയിട്ട സംഭവം; പൊലീസ് സ്വമേധയാ കേസെടുത്തു

Published : Sep 15, 2017, 11:33 AM ISTUpdated : Oct 05, 2018, 02:41 AM IST
ശോഭായാത്രയില്‍ കുട്ടിയെ കെട്ടിയിട്ട സംഭവം;  പൊലീസ് സ്വമേധയാ കേസെടുത്തു

Synopsis

കണ്ണൂര്‍: ശ്രീകൃഷ്ണജയന്തി ദിനത്തിലെ ശോഭായാത്രയില്‍ മൂന്നരവയസുള്ള കുട്ടിയെ സുരക്ഷിതമല്ലാ വാഹനത്തിന് മുകളില്‍ കെട്ടിയിട്ട സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തു. പയ്യന്നൂര്‍, തളിപറമ്പ് എന്നിവിടങ്ങളില്‍ നടന്ന ശോഭായാത്രകളില്‍ കുട്ടികളെ മണിക്കൂറുകളോളം കെട്ടിയിട്ട സംഭവത്തിലാണ് തളിപ്പറമ്പ് പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. 

പയ്യന്നൂരില്‍ നടന്ന ശോഭായാത്രയില്‍ കുട്ടിയെ കെട്ടിയിട്ട സംഭവത്തില്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ബാലാവകാശ കമ്മീഷന്‍ ഇന്നലെ കേസെടുത്തിരുന്നു. മൂന്നു വയസ്സുകാരനെ ചെരിഞ്ഞ പ്ലാറ്റ്‌ഫോമില്‍ മണിക്കൂറുകള്‍ വെയിലത്ത് കിടത്തിയ പ്ലോട്ടിനെതിരയുള്ള പരാതി ചൈല്‍ഡ്  ലൈന്‍ പൊലീസിന് കൈമാറിയിരുന്നു. ആലിലയില്‍ കിടക്കുന്ന താമരക്കണ്ണനെന്ന പേരില്‍ ആവിഷ്‌കരിച്ചിരിക്കുന്ന പ്ലോട്ടിലാണ് കുട്ടിയെ വെയിലത്ത് കെട്ടിയിട്ടത്. 

വാഹനത്തില്‍ കൊണ്ടുപോകുന്ന, കുത്തനെയുള്ള പ്രതലത്തില്‍ പാടുപെട്ട് ഇരിക്കുകയും കിടക്കുകയുമല്ലാത്ത അവസ്ഥയിലുള്ള കുട്ടിയെ കാണാം. പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കുന്ന അരയിലുള്ള കെട്ട് മാത്രമാണ് ഏക സുരക്ഷാ സംവിധാനം. സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള വിവേകാനന്ദസേവാ സമിതിയുടെ പേരിലുള്ള പ്ലോട്ടില്‍  ഉടനീളം ഈയവസ്ഥയില്‍ വെയിലും കൊണ്ടായിരുന്നു കുട്ടിയുടെ യാത്ര.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സുപ്രീംകോടതിയെ സമീപിക്കും, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ'; ഉന്നാവ് പീഡനക്കേസ് പ്രതിയുടെ കഠിനതടവ് മരവിച്ച സംഭവത്തിൽ പ്രതികരിച്ച് അതീജീവിതയുടെ അമ്മ
നടി മീനാക്ഷിയെ ചേർത്തു പിടിച്ച് മന്ത്രി വിഎൻ വാസവൻ; 'ഇത്തരം നിലപാടുകളും, ധൈര്യവും പുതുതലമുറയ്ക്ക് പ്രതീക്ഷ നൽകുന്നു'