ലോക്സഭാ തെരഞ്ഞെടുപ്പില്‍ മതേതര മുന്നണിയെ അധികാരത്തിലെത്തിക്കണമെന്ന് കാന്തപുരം

Published : Feb 08, 2019, 08:27 AM ISTUpdated : Feb 08, 2019, 11:01 AM IST
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മതേതര മുന്നണിയെ അധികാരത്തിലെത്തിക്കണമെന്ന് കാന്തപുരം

Synopsis

 കോർപറേറ്റുകൾക്ക് വേണ്ടി മാത്രമുള്ള ഭരണമല്ല രാജ്യത്ത് വേണ്ടതെന്നും കാന്തപുരം

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ മതേതര മുന്നണിയെ അധികാരത്തിൽ കൊണ്ടുവരണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ. കോർപറേറ്റുകൾക്ക് വേണ്ടി മാത്രമുള്ള ഭരണമല്ല രാജ്യത്ത് വേണ്ടതെന്നും കാന്തപുരം പറഞ്ഞു. എസ്എസ്എഫി ന്‍റെ ഭാരതയാത്രയുടെ സമാപനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

രാഷ്ട്രീയപാർട്ടി രൂപീകരിക്കാനില്ലെന്ന് പറയുമ്പോഴും കൃത്യമായ നിലപാടുകൾ പറഞ്ഞുവയ്ക്കുകയായിരുന്നു പരിപാടിയില്‍ കാന്തപുരം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കും. ന്യൂനപക്ഷത്തെയും പിന്നാക്കക്കാരെയും പരിഗണിക്കുന്നവർക്ക് പിന്തുണ നൽകും. നരേന്ദ്രമോദിയോടും കേന്ദ്ര സർക്കാരിനോടും കാന്തപുരത്തിന് മൃദുസമീപമനമാണെന്ന വിമർശനങ്ങൾക്കിടെയാണ് നയം വ്യക്തമാക്കി കാന്തപുരം രംഗത്തുവന്നത്. സമസ്ത എപി വിഭാഗത്തിന്‍റെ മുതിർന്ന നേതാക്കളും കോഴിക്കോട് കടപ്പുറത്തെ പരിപാടിയിൽ പങ്കെടുത്തു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ മരണം; മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുന്നു, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് കണ്ടെത്തൽ
സംസ്ഥാനത്തെ ആദ്യത്തെ വര്‍ക്ക് നിയര്‍ ഹോം പ്രവര്‍ത്തനം തുടങ്ങി, ഐ.ടി നഗരത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്, കൊട്ടാരക്കര ഐ.ടി നഗരമായി മാറുന്നു