കെജ്‍രിവാളിനെതിരായ കോഴ ആരോപണം: അന്വേഷണം തുടങ്ങി

Published : May 08, 2017, 07:55 AM ISTUpdated : Oct 04, 2018, 07:29 PM IST
കെജ്‍രിവാളിനെതിരായ കോഴ ആരോപണം: അന്വേഷണം തുടങ്ങി

Synopsis

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെതിരായ കോഴ ആരോപണത്തിൽ അഴിമതി വിരുദ്ധ വിഭാഗം അന്വേഷണം തുടങ്ങി. കെജ്‍രിവാളിന് നുണ പരിശോധന നടത്തണമെന്ന് മുൻ മന്ത്രി കപിൽ മിശ്രമ ആവശ്യപ്പെട്ടു. . ഒരാഴ്ച്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കമെന്ന് ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ അനിൽ ബൈജാൽ അഴിമതി വിരുദ്ധ വിഭാഗത്തിന് നിര്‍ദ്ദേശം നൽകി

ഷീല ദീക്ഷിത് ദില്ലി മുഖ്യമന്ത്രിയായപ്പോൾ 400 കോടി രൂപ ചെലവിൽ ദില്ലി ജലബോര്‍ഡിൽ സ്റ്റീൽ വാട്ടര്‍ ടാങ്ക് വാങ്ങുന്നതിൽ   ക്രമക്കേട് നടന്നെന്ന കേസിൽ അന്വേഷണം അട്ടിമറിക്കാൻ കരാര്‍ കന്പനിയിൽ നിന്ന് കെജ്‍രിവാൾ കോഴ വാങ്ങിയെന്നാണ് കപിൽ മിശ്രയുടെ ആരോപണം. ആരോഗ്യമന്ത്രി സത്യേന്ദ്ര ജയ്ൻ കെജ്‍രിവാളിന് നൽകിയ രണ്ട് കോടി രൂപയുടെ കോഴ വിഹിതത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് കപിൽ മിശ്ര അഴിമതി വിരുദ്ധ വിഭാഗത്തിന് പരാതി നൽകി. 

കോഴ ഇടപാടിൽ ഇടനിലക്കാരായി കെജ്‍രിവാളിന്‍റെ സഹായിയായി പ്രവര്‍ത്തിച്ച ആശിഷ് തൽവാര്‍, വിഭവ് കുമാര്‍ എന്നിവരുടെ പേരും കപിൽ മിശ്ര കൈമാറി. സത്യേന്ദ്ര ജെയ്നേയും കെജ്‍രിവാളിനേയും തന്നേയും നുണ പരിശോധന നടത്തണമെന്നും കപിൽ മിശ്ര ആവശ്യപ്പെട്ടു. 

 ഒരാഴ്ച്ചയ്ക്കം റിപ്പോര്‍ട്ട് നൽകണമെന്നാണ് നിര്‍ദ്ദേശം. കെജ്‍രിവാളിന്‍റെ രാജി ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ ലെഫ്റ്റനന്‍റ് ഗവര്‍ണറെ കണ്ടു. ആരോപണത്തിൽ കെജ്‍രിവാൾ മൗനം തുടരുന്നതിനിടെ കെജ്‍രിവാളിനെ പിന്തുണച്ച് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വീണ്ടും രംഗത്തെത്തി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സാമ്പത്തിക തട്ടിപ്പ് കേസ്: `താനും ഭർത്താവും ഒരു കുറ്റവും ചെയ്തിട്ടില്ല', എഫ്ഐആറിൽ പറയുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് നടി ശിൽപ ഷെട്ടി
'അപമാനം സഹിക്കാനാകുന്നില്ല'; ജോലിക്ക് ചേരില്ലെന്ന് നിതീഷ് കുമാർ മുഖാവരണം താഴ്ത്തിയ ഡോക്ടർ നുസ്രത് പർവീൺ