കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി

Published : Aug 04, 2017, 06:24 PM ISTUpdated : Oct 04, 2018, 07:48 PM IST
കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി

Synopsis

കോഴിക്കോട്: കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി. ബംഗലൂരുവില്‍ നിന്നും എത്തിയ സ്പൈസ് ജെറ്റ് വിമാനമാണ് റണ്‍വേയില്‍ നിന്നും തെന്നി നീങ്ങിയത്. യാത്രക്കാര്‍ എല്ലാം സുരക്ഷിതരാണ്.

വെള്ളിയാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം, 60 യാത്രക്കാരുമായി ബംഗളൂരുവില്‍ നിന്നും എത്തിയ സ്പൈസ് ജെറ്റ് വിമാനം ലാന്‍റ് ചെയ്യേണ്ടിയിരുന്നത് റണ്‍വേയുടെ മധ്യഭാഗത്തായിരുന്നു. എന്നാല്‍ ഇടതുവശം ചേര്‍ന്ന് ഇറങ്ങിയ വിമാനം ഈ രീതിയില്‍ 300 മീറ്ററോളം മുന്നോട്ട് പോയി. 

മോശം കാലവസ്ഥയും കാറ്റും വിമാനത്തിന്‍റെ ലാന്‍റിങ്ങിനെ ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ വിമാനതാവള അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അയോധ്യ സംഭാവനക്കൊള്ള: പ്രതികളുടെ മൊബൈൽഫോണുകളിൽ നിർണായകവിവരങ്ങൾ? ഫോറൻസിക് പരിശോധന പൂർത്തിയായി, ട്രസ്റ്റിന്റെ ഭൂമി ഇടപാടുകളിലും ക്രമക്കേട്
'പ്രണയത്തിന് കണ്ണില്ല, മൂക്കില്ല, അതിർത്തിയില്ല', സ്നാപ് ചാറ്റിൽ പരിചയപ്പെട്ട കാമുകിയെ കാണാൻ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തി യുവാവ്