ഹര്‍ത്താല്‍ ദിനത്തിലെ അക്രമം; ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടം

By Web TeamFirst Published Jan 4, 2019, 9:08 PM IST
Highlights

223 സംഭവങ്ങളിലായി ഏകദേശം 1,04,20,850 രൂപയുടെ നാശനഷ്ടം ഉണ്ടായതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ അറിയിച്ചു. ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടായത് കൊല്ലം റൂറല്‍ ജില്ലയിലാണ്. 

തിരുവനന്തപുരം: ശബരിമല കര്‍മ്മ സമിതി സംസ്ഥാനത്ത് നടത്തിയ  ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളില്‍ സംസ്ഥാനത്ത് 223 സംഭവങ്ങളിലായി ഏകദേശം 1,04,20,850 രൂപയുടെ നാശനഷ്ടം ഉണ്ടായതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ അറിയിച്ചു. ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടായത് കൊല്ലം റൂറല്‍ ജില്ലയിലാണ്. 26 സംഭവങ്ങളില്‍ ഏകദേശം 17,33,000 രൂപയുടെ നഷ്ടമാണ് അവിടെയുണ്ടായത്.  കൊല്ലം സിറ്റിയില്‍ 25 സംഭവങ്ങളില്‍ 17,18,00 രൂപയുടെയും തിരുവനന്തപുരം സിറ്റിയില്‍ ഒന്‍പത് സംഭവങ്ങളില്‍ 12,20,000 രൂപയുടെയും നഷ്ടമുണ്ടായി. 

ജില്ല തിരിച്ചുളള കണക്ക് ഇപ്രകാരമാണ് ( സംഭവങ്ങളുടെ എണ്ണം, ഏകദേശമൂല്യം എന്ന കണക്കില്‍) തിരുവനന്തപുരം റൂറല്‍ - 33 ; 11,28,250, രൂപ  പത്തനംതിട്ട - 30  ; 8,41,500, ആലപ്പുഴ - 12  ; 3,17,500, ഇടുക്കി - ഒന്ന് ; 2,000, കോട്ടയം - മൂന്ന് ; 45,000, കൊച്ചി സിറ്റി - നാല്  ; 45,000, എറണാകുളം റൂറല്‍ - ആറ് ; 2,85,600, തൃശ്ശൂര്‍ സിറ്റി - ഏഴ് ; 2,17,000, തൃശ്ശൂര്‍ റൂറല്‍ - എട്ട് ; 1,46,000, പാലക്കാട് - ആറ് ; 6,91,000, മലപ്പുറം - അഞ്ച് ; 1,52,000, കോഴിക്കോട് സിറ്റി - ഒന്‍പത് ; 1,63,000, കോഴിക്കോട് റൂറല്‍ - അഞ്ച് ; 1,40,000 വയനാട് - 11 ; 2,07,000, കണ്ണൂര്‍ - 12  ; 6,92,000, കാസര്‍ഗോഡ് - 11 ; 6,77,000.
 

click me!