കര്‍ണാടകത്തില്‍ കര്‍ഷകസംഘടനകളുടെ ബന്ദ് തുടങ്ങി

By Web DeskFirst Published Jul 30, 2016, 1:41 AM IST
Highlights

ബംഗളൂരു: കർണാടകത്തിൽ വിവിധ കർഷകസംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി. മഹദായി നദിയിൽ നിന്ന് 7.56 ടിഎംസി ജലം അനുവദിക്കണമെന്ന കർണാടകത്തിന്റെ ആവശ്യം ട്രിബ്യൂണല്‍ തള്ളിയതില്‍ പ്രതിഷേധിച്ചാണ് ബന്ദ്. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച വിധിയുണ്ടായത്.

നേരത്തെ ഉത്തര കര്‍ണ്ണാടകത്തില്‍ നടന്ന ബന്ദില്‍ വ്യാപകമായി അക്രമങ്ങള്‍ അരങ്ങേറിയിരുന്നു.ഇന്നത്തെ ബന്ദിന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ കര്‍ഷക സംഘടനകളും കന്നട സംഘടനകളും ആഹ്വാനംചെയ്ത ബന്ദിന് ഓട്ടോ-ടാക്സി ഡ്രൈവര്‍മാരുമെല്ലാം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ബന്ദിന് ആഹ്വാനംചെയ്തിരുന്നെങ്കിലും ഏതാനും ജില്ലകളെ മാത്രമേ ബാധിച്ചിരുന്നുള്ളൂ. എന്നാല്‍, ഇന്നത്തെ ബന്ദ് സംസ്ഥാനത്തെ നിശ്ചലമാക്കുമെന്നാണ് കരുതുന്നത്.

click me!