
ബംഗളൂരു: വാട്ട്സ്ആപ്പില്‍ അശ്ലീല വീഡിയോ അയച്ച് ബിജെപി നേതാവ് കുരുക്കില്‍.കര്‍ണ്ണാടക എംഎൽസി മഹാന്ദേഷ് കവാതാഗിമത്താണ് വാട്സ്ആപ്പ് കുരുക്കിൽ അകപ്പെട്ടത്. വനിതകളടക്കം നിരവധി എംഎൽഎമാരും കൗൺസിലർമാരും ഉന്നത ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ഉൾപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പിലേക്കാണ് എംഎല്‍സി അശ്ലീല വീഡിയോ അയച്ചത്.
ഇയാൾ അമ്പതിലേറെ അശ്ലീല ചിത്രങ്ങളാണ് ഈ ഗ്രൂപ്പിലേക്ക് അയച്ചിരിക്കുന്നത്. എന്നാൽ സംഭവം വിവാദമായതോടെ ഇയാൾ ഫോൺ ഓഫ് ചെയ്തിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് മഹാന്ദേഷ് വാർത്തകളും അറിയിപ്പുകളും നൽകുന്നതിന് രൂപീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല ചിത്രങ്ങൾ അയച്ചത്.
ചിത്രങ്ങൾകണ്ട് അമ്പരന്ന നിരവധി അംഗങ്ങൾ ഈ ഗ്രൂപ്പിൽനിന്നും ഒഴിവായി. മറ്റുപലരും സംഭവത്തെ ഗ്രൂപ്പിൽ അപലപിക്കുകയും ഇഷ്ടക്കേട് വ്യക്തമാക്കുകയും ചെയ്തു. ഒടുവിൽ ഗ്രൂപ്പ് അഡ്മിൻ എംഎൽസി മഹാന്ദേഷിനെ ഗ്രൂപ്പിൽനിന്നും പുറത്താക്കി. 2012 ല്‍ മൂന്ന് സാമജികര്‍ നിയമസഭയില്‍ അശ്ലീല വീഡിയോ കണ്ടത് കര്‍ണ്ണാടകയില്‍ വലിയ വിവാദമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam