കാവേരി വെളളം വിട്ടുനല്‍കുന്ന കാര്യം നാളെ തീരുമാനിക്കുമെന്ന് സിദ്ധരാമയ്യ

Web Desk |  
Published : Sep 28, 2016, 02:12 PM ISTUpdated : Oct 05, 2018, 01:08 AM IST
കാവേരി വെളളം വിട്ടുനല്‍കുന്ന കാര്യം നാളെ തീരുമാനിക്കുമെന്ന് സിദ്ധരാമയ്യ

Synopsis

ബംഗളുരു: കാവേരിയില്‍ നിന്ന് തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കുന്ന കാര്യം നാളെ കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിന് ശേഷം തീരുമാനിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. വെള്ളം വിട്ടുനല്‍കരുതെന്ന് ബി ജെ പിയും ജനതാദളും സര്‍വ്വകക്ഷിയോഗത്തില്‍ ആവശ്യപ്പെട്ടു.

സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം കാവേരി നദീജലതര്‍ക്കം ചര്‍ച്ച ചെയ്യാന്‍ നാളെ പതിനൊന്ന് മണിക്ക് ജലവിഭവ മന്ത്രി ഉമാഭാരതി കര്‍ണാടക തമിഴ്‌നാട് മുഖ്യമന്ത്രിമാരുടെ യോഗം ദില്ലിയില്‍ വിളിച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ച് ആറായിരം ക്യുസക്‌സ് വെള്ളം വിട്ടുനല്‍കുന്ന കാര്യത്തില്‍ ഈ യോഗത്തിന് ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

സംസ്ഥാനം നേരിടുന്ന വരള്‍ച്ച സംബന്ധിച്ചും നിയമസഭയുടെ പ്രമേയത്തെ കുറിച്ചും ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്ന് മന്ത്രിസഭയോഗത്തിന് ശേഷം സിദ്ധരാമയ്യ വ്യക്തമാക്കി. രാവിലെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ വെള്ളം വിട്ടുനല്‍കുന്നതിനെ ബി ജെ പിയും ജനതാദളും എതിര്‍ത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലായിൽ 21കാരി ചെയർപേഴ്സൺ; യുഡിഎഫിനൊപ്പം നിൽക്കുമെന്ന് നിലപാട് വ്യക്തമാക്കി പുളിക്കകണ്ടം കുടുംബം
ഷൊർണൂരിൽ സിപിഎമ്മിൻ്റെ മുട്ടുകുത്തൽ; ഇടത് സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ചു വിജയിച്ച സ്വതന്ത്ര നഗരസഭ ചെയർപേഴ്സൺ, നേതാക്കൾക്ക് അതൃപ്തി