
ബെംഗളൂരു: കര്‍ണാടകം പിടിക്കാന്‍ ഇന്ന് നരേന്ദ്രമോദിയും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അമിത് ഷായും പ്രചാരണത്തിന്. വടക്കന്‍ കര്‍ണാടകത്തിലും ബെംഗളൂരുവിലുമായി മൂന്ന് റാലികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. നാളെയും സംസ്ഥാനത്ത് തുടരുന്ന അദ്ദേഹം മറ്റന്നാള്‍ ബെംഗളൂരുവില്‍ റോഡ് ഷോയും നടത്തിയേക്കുമെന്ന് സൂചനയുണ്ട്.
രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന സോണിയ ലിംഗായത്ത് സ്വാധീനമേഖലയായ വിജയപുരയിലെ റാലിയില്‍ പങ്കെടുക്കും. ചിക്ബളളാപുര, തുംകൂരു ജില്ലകളിലാണ് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. കുടക്,ദക്ഷിണ കന്നഡ ജില്ലകളില്‍ അമിത് ഷാ പ്രചാരണം നടത്തും. രണ്ട് ദിവസം കൂടിയാണ് സംസ്ഥാനത്ത് പരസ്യപ്രചാരണത്തിന് അവശേഷിക്കുന്നത്. ശനിയാഴ്ചയാണ് വോട്ടെടുപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam