
കന്നഡയിലെ പ്രദേശിക ചാനലാണ് 30 സെക്കൻറ് ദൈർഘ്യമുള്ള സീഡി ദൃശ്യങ്ങൾ പുറത്ത് വിട്ടത്. ദൃശ്യങ്ങളിൽ മന്ത്രിയെ വ്യക്തമായി കാണിക്കുന്നുണ്ടെങ്കിലും സംഭവത്തിലുൾപ്പെട്ട സ്ത്രീകളെ കാണിക്കുന്നില്ല. ഇത് പുറത്ത് വന്ന ഉടനെ തന്നെ അദ്ദേഹം മുഖ്യമന്തി സിദ്ധരാമയെ കണ്ട് രാജി സമർപ്പിക്കുകയായിരുന്നു. രാജി സ്വീകരിച്ച മുഖ്യമന്ത്രി അത് ഗവർണർക്ക് അയച്ചു. മന്ത്രിയുടെ രാജി സ്വീകരിച്ചെന്നും സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം അശ്ലീല വിവാദം തനിക്കെതിരെയുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് ഹീ മേതിയുടെ പ്രതികരണം.
സിദ്ധരാമയ്യ മന്ത്രി സഭയിലെ മന്ത്രിമാർ അശ്ലീല കേസിൽ ഉൾപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ ടിപ്പു ജയന്തി ആഘോഷത്തിനിടെ ഫോണിൽ അശ്ലീല ചിത്രം കണ്ട വിദ്യാഭ്യാസ മന്ത്രി തൻവീർ സേട്ടും വിവാദത്തിലായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam