കര്‍ണാടകയില്‍ കോണ്‍ഗ്രസ് വര്‍ഗ്ഗീയ ദ്രുവീകരണം നടത്തുന്നുവെന്ന് രാജ്‌നാഥ് സിംഗ്

By web deskFirst Published Dec 17, 2017, 7:45 PM IST
Highlights

ബംഗളുരു: കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്തെ ജനങ്ങളെ വര്‍ഗ്ഗീയമായി ദ്രുവീകരിക്കുന്നുവെന്ന്  കേന്ദ്ര അഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. വിദായഭ്യാസ, തൊഴില്‍ മേഖലകളില്‍ സംവരണം നല്‍കാമെന്ന് വാഗ്ദാനം നടത്തി സിദ്ദരാമയ്യ സര്‍ക്കാര്‍ മുസ്ലീം വിഭാഗത്തെ കബളിപ്പിക്കുകയാണെന്നും രാജ്‌നാഥ് സിംഗ് ബംഗളൂരുവിലെ ബിജെപി റാലിയില്‍ പറഞ്ഞു. 

കര്‍ണാടകയിലെ ജനങ്ങളെ ഭിന്നിപ്പ് ഭരിക്കുകയാണ് കോണ്‍ഗ്രസ്. മുസ്ലീം വിഭാഗത്തിന് പ്രത്യേക സംവരണം നല്‍കാമെന്ന നിയമം ഇന്ത്യന്‍ ഭരണഘടനയിലില്ല. 18 കാരനായ പരേഷ് മെഹ്തയുടെയും മാധ്യമപ്രവപര്‍ത്തക ഗൗരി ലങ്കേഷിന്റെയും കൊലപാതകികളെ ബിജെപി അധികാരത്തിലെത്തുന്നതോടെ കണ്ടെത്തി ശിക്ഷിക്കും. 

പരേഷ് മെഹ്ത എന്ന 18 കാരന്‍ ഇ അടുത്ത് കൊല്ലപ്പെട്ടു. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസില്‍ എന്താണ് കര്‍ണാടക സര്‍ക്കാര്‍ ചെയ്യുന്നത്. ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നതോടെ ആ കൊലയാളികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരും. കുറ്റവാളികളെ ഒരിക്കലും ബിജെപി സംരക്ഷിക്കില്ല. 

കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന് മറുപടി നല്‍കാനും രാജ്‌നാഥ് സിംഗ് മറന്നില്ല. എവിടെയെങ്കിലും ഭീകരവാദമോ, നക്‌സല്‍ ആക്രമണമോ, വര്‍ഗ്ഗീയതയോ ഉണ്ടാകാന്‍ ബിജെപി കാരണമായിട്ടുണ്ടോ എന്ന് രാജ്‌നാഥ് സിംഗ് ചോദിച്ചു. 

ആരെങ്കിലും സര്‍ക്കാര്‍ രൂപീകരിച്ചതിനെ തുടര്‍ന്ന് കലാപം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചതോടെയാണെന്നും രാജ്‌നാഥ് സിംഗ് ആരോപിച്ചു. മുന്‍ മുഖ്യമന്ത്രി ബിഎസ് യദ്യുരപ്പയുടെ നേതൃത്വത്തില്‍ വരുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കുമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
 

click me!