ടിപ്പു ജയന്തി: കര്‍ണ്ണാടകയില്‍ കനത്ത സുരക്ഷ

Published : Nov 08, 2017, 06:59 AM ISTUpdated : Oct 04, 2018, 07:32 PM IST
ടിപ്പു ജയന്തി: കര്‍ണ്ണാടകയില്‍ കനത്ത സുരക്ഷ

Synopsis

ഉ‍ഡുപ്പി; ടിപ്പു ജയന്തി ആഘോഷങ്ങൾക്കിടെ സംഘർഷസാധ്യത കണക്കിലെടുത്ത് കർണാടകത്തിലെ കുടക്, ഉഡുപ്പി ജില്ലകളിൽ സുരക്ഷ ശക്തമാക്കി. ഉഡുപ്പിയിൽ ശനിയാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്രമസമാധാനപ്രശ്നം കണക്കിലെടുത്ത് കൽബുർഗി ജില്ലയിലെ സർക്കാർ ഇതര സംഘടനകളുടെ ടിപ്പു ജയന്തി ആഘോഷം പൊലീസ് വിലക്കി.

അതിനിടെ ടിപ്പു ജയന്തി ആഘോഷം സ്റ്റേ ചെയ്യണമെന്ന കുടക് സ്വദേശിയുടെ ഹർജി കർണാടക ഹൈക്കോടതി തളളി. നവംബർ പത്തിന് നടക്കുന്ന ആഘോഷങ്ങളെ ബിജെപിയും ആർഎസ്എസും എതിർത്തതാണ് ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന ആശങ്കയ്ക്ക് കാരണം. 2 വർഷം മുമ്പ് ടിപ്പു ജയന്തിയോടനുബന്ധിച്ചുണ്ടായ സംഘർഷങ്ങളിൽ നാല് പേർ മരിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാലിൽ തട്ടിയിടാൻ ശ്രമിച്ച് ബാബാ രാംദേവ്, എടുത്ത് നിലത്തടിച്ച് മാധ്യമ പ്രവർത്തകൻ, ലൈവ് പരിപാടിക്കിടെ ഗുസ്തി, വീഡിയോ വൈറൽ
ഒറ്റപ്പാലത്ത് ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു, സ്കൂട്ടര്‍ ഓടിച്ചിരുന്ന ബന്ധുവിന് ഗുരുതര പരിക്ക്