രാവിലെ ഏഴിന് കുട്ടിക്കാനം മരിയന്‍ കോളേജ് ഗ്രൗണ്ടില്‍ മന്ത്രി റോഷി അഗസ്റ്റിനാണ് കൂട്ടയോട്ടം ഫ്ളാഗ് ഓഫ് ചെയ്തത്. കുട്ടിക്കാനം മുതല്‍ ചപ്പാത്ത് വരെയുള്ള 20 കിലോമീറ്റര്‍ ദൂരമാണ് മിലിന്ദ് സോമൻ ഓടിയത്. ഓട്ടം ചപ്പാത്തിൽ സമാപിച്ചു.

ഇടുക്കി: കുട്ടിക്കാനം, കട്ടപ്പന പാതയുടെ പൂര്‍ത്തീകരണത്തിന്റെ ഭാഗമായി കിഫ്ബിയുടെ നേതൃത്വത്തിൽ ബോളിവുഡ് താരവും ദീര്‍ഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമന്‍ നയിച്ച ഹില്‍ ഹൈവേ റണ്‍ സമാപിച്ചു. രാവിലെ ഏഴിന് കുട്ടിക്കാനം മരിയന്‍ കോളേജ് ഗ്രൗണ്ടില്‍ മന്ത്രി റോഷി അഗസ്റ്റിനാണ് കൂട്ടയോട്ടം ഫ്ളാഗ് ഓഫ് ചെയ്തത്. കുട്ടിക്കാനം മുതല്‍ ചപ്പാത്ത് വരെയുള്ള 20 കിലോമീറ്റര്‍ ദൂരമാണ് മിലിന്ദ് സോമൻ ഓടിയത്. ഓട്ടം ചപ്പാത്തിൽ സമാപിച്ചു.

Add Asianetnews as a Preferred SourcegooglePreferred

വനിതാ ബൈക്ക് റൈഡര്‍മാര്‍, റോളര്‍ സ്‌കേറ്റിങ്, സൈക്ലിങ് താരങ്ങള്‍, ബുള്ളറ്റ് റൈഡര്‍മാര്‍ എന്നിവര്‍ റണ്ണില്‍ അണിനിരന്നിരുന്നു. ഓട്ടം വിജയകരമായി പൂർത്തിയാക്കിയവർക്ക് ചപ്പാത്തിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി പിഎ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവ്വഹിച്ചു. 'മലയോര തുരങ്കപാത'യുടെ പ്രഖ്യാപനം മന്ത്രി കെഎൻ ബാലഗോപാൽ നടത്തി. 

മനോഹരമായ ഹൈവേ ആണെന്നും ഓട്ടം നന്നായി ആസ്വദിച്ചുവെന്നും മിലിന്ദ് സോമൻ പറഞ്ഞു. പ്രകൃതി ഭംഗിയുള്ള സ്ഥലമാണ്. ഒരുപാട് ആളുകൾ ഒപ്പം ചേർന്നു. രാജ്യത്തെ എല്ലാ മരത്തോൺ ഓട്ടക്കാരും ഇടുക്കി ഹൈവേയിൽ ഓടാൻ എത്തണമെന്നും മിലിന്ദ് സോമൻ പറഞ്ഞു.

YouTube video player