
കര്‍ണാടകത്തില്‍ വോട്ടെടുപ്പ് അല്‍പ്പസമയത്തിനകം തുടങ്ങും. രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 വരെയാണ് പോളിംഗ്. 222 മണ്ഡലങ്ങളിലെക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. ആയിരക്കണക്കിന് തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്ത ആര്‍.ആര്‍. നഗര്‍ മണ്ഡലത്തിലെയും ബിജെപി സ്ഥാനാര്‍ത്ഥിയുടെ മരണത്തെതുടര്‍ന്ന് ജയനഗര്‍ മണ്ഡലത്തിലെയും തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.
ആര്‍.ആര്‍. നഗറില്‍ ഈ മാസം 28ന് വോട്ടെടുപ്പ് നടക്കും. 4 കോടി 96 ലക്ഷം വോട്ടര്‍മാരാണ് സംസ്ഥാണുള്ളത്. അമ്പത്തിയാറായിരത്തി അറുന്നൂറ്റി തൊണ്ണൂറ്റാറ് പോളിങ് ബൂത്തുകളില്‍ 450 എണ്ണം സ്ത്രീകള്‍ നിയന്ത്രിക്കുന്നവയാണ്. 12,000 ബൂത്തുകളാണ് പ്രശ്‌ന ബാധിതം. ഒന്നര ലക്ഷത്തോളം ഉദ്യോഗസ്ഥര്‍ക്കാണ് സുരക്ഷാചുമതല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam