കൊച്ചി ടസ്‌കേഴ്‌സ്; നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

web desk |  
Published : May 12, 2018, 12:08 AM ISTUpdated : Jun 29, 2018, 04:26 PM IST
കൊച്ചി ടസ്‌കേഴ്‌സ്; നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

Synopsis

നല്‍കാനുള്ള തുകയില്‍ 100 കോടി രൂപ കെട്ടിവെക്കുകയാണങ്കില്‍ സ്റ്റേ ആവശ്യം പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. 

ഐപിഎല്ലില്‍ നിന്ന് പുറത്താക്കിയതിന് ബിസിസിഐ കൊച്ചി ടസ്‌കേഴ്‌സിന് 850 കോടി നഷ്ടപരിഹാരം നല്കണമെന്ന നിര്‍ദ്ദേശം സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി ഇന്ന് വിസമ്മതിച്ചു. നല്‍കാനുള്ള തുകയില്‍ 100 കോടി രൂപ കെട്ടിവെക്കുകയാണങ്കില്‍ സ്റ്റേ ആവശ്യം പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. 

തര്‍ക്കം കേട്ട ജസ്റ്റിസ് ആര്‍സി ലഹോട്ടിയുടെ തീരുമാനത്തിനെതിരെയാണ് ബിസിസിഐ സുപ്രീംകോടതിയെ സമീപിച്ചത്. ഇതിനിടെ ബിസിസിഐയെ നിയന്ത്രിക്കാന്‍ വിവരാവകാശ നിയമത്തിന്റെ കീഴില്‍ കൊണ്ടുവരണമെന്ന് കേന്ദ്ര നിയമ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ബിസിസിഐ പൊതു സ്ഥാപനത്തിന്റെ സൗകര്യങ്ങള്‍ അനുഭവിക്കുകയാണെന്ന് നിയമകമ്മീഷന്‍ വിലയിരുത്തി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മൊഴി നൽകിയതിന് ശേഷം ചിലർ ഫോണിൽ വിളിക്കുന്നു, ഭീഷണിപ്പെടുത്തുന്നു; ഫർസീൻ മജീദിന് എതിരായ വധഭീഷണിയിൽ കേസ്
മുദ്രവച്ച കവറിൽ നിയമനരേഖകൾ, ഹൈക്കോടതിയിൽ ഹാജരാക്കി സർക്കാർ; ബോഡി ബിൽഡർമാരുടെ നിയമനം, ഷിനു ചൊവ്വയും കക്ഷി ചേർന്നു