ഉത്തരേന്ത്യയില്‍ കര്‍ഷക സമരം മൂന്നാം ദിവസത്തിലേക്ക്

web desk |  
Published : Jun 03, 2018, 07:26 AM ISTUpdated : Jun 29, 2018, 04:18 PM IST
ഉത്തരേന്ത്യയില്‍ കര്‍ഷക സമരം മൂന്നാം ദിവസത്തിലേക്ക്

Synopsis

സമരത്തിന്റെ  ഭാഗമായി നഗരങ്ങളിലേക്കുള്ള പാൽ, പച്ചക്കറികൾ എന്നിവ വഹിച്ചുകൊണ്ടുള്ള വണ്ടികൾ പലയിടത്തും വ്യാപകമായി തടഞ്ഞു.

ദില്ലി: ബി.ജെ.പിയെയും കേന്ദ്രസർക്കാരിനെയും  പ്രതിരോധത്തിലാക്കി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രാഷ്ട്രീയ കിസാൻ മഹാസംഘ് നടത്തുന്ന കർഷക സമരം മൂന്നാം ദിവസവും തുടരുകയാണ്. സമരത്തിന്റെ  ഭാഗമായി നഗരങ്ങളിലേക്കുള്ള പാൽ, പച്ചക്കറികൾ എന്നിവ വഹിച്ചുകൊണ്ടുള്ള വണ്ടികൾ പലയിടത്തും വ്യാപകമായി തടഞ്ഞു. ഭക്ഷ്യസാധനങ്ങളുടെ വരവ്  കുറഞ്ഞതോടെ പല നഗരങ്ങളിലും ഭക്ഷ്യസാധനങ്ങൾക്ക് വില കുത്തനെ കൂടി.

8 സംസ്ഥാനങ്ങളിൽ ആഹ്വാനം ചെയ്ത 10 ദിവസത്തെ ഗ്രാമബന്ദിൽ പലയിടത്തും സംഘർഷമുണ്ടായി.  മധ്യ പ്രദേശിൽ സമരവുമായി ബന്ധപ്പെട്ട് 9 കേസുകൾ രജിസ്റ്റർ ചെയ്യുകയും 16 കർഷകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.  

ജൂൺ പത്തിന് ഭാരത ബന്ദിനും കർഷകർ ആഹ്വാനം ചെയ്തിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ 16കാരിയെ ലഹരി നല്‍കി പീഡിപ്പിച്ച കേസ്; രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു
വെനസ്വേലയിൽ കരയാക്രമണം നടത്തി, തുറമുഖത്തെ ലഹരി സങ്കേതം തകർത്തുവെന്ന അവകാശവാദവുമായി അമേരിക്ക