കാസര്‍കോട് ഇരട്ടക്കൊലപാതകം; ഇന്ന് സംസ്ഥാന ഹര്‍ത്താലിന് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം

By Web TeamFirst Published Feb 18, 2019, 12:50 AM IST
Highlights

കാസര്‍കോട് ജില്ലയില്‍ ഇന്നലെ വൈകീട്ട് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന ഹര്‍ത്താലിന് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു.

തിരുവനന്തപുരം: കാസര്‍കോട് ജില്ലയില്‍ ഇന്നലെ വൈകീട്ട് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന ഹര്‍ത്താലിന് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. യൂത്ത് കോണ്‍ഗ്രസിന്‍റെ ഫേസ് ബുക്ക് പേജില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. 

രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താല്‍ സമാധാനപരമായിരിക്കും. ഹര്‍ത്താലില്‍ പ്രവര്‍ത്തകര്‍ അക്രമമുണ്ടാകാതെ ശ്രദ്ധിക്കണമെന്ന് പ്രത്യേകം എടുത്തു പറയുന്നു.  ഇന്നലെ വൈകീട്ട് കല്യോട്ട് തെയ്യം കളിയാട്ടത്തിന്‍റെ സംഘാടക സമിതി രൂപീകരണം കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ  കൃപേശ്, ശരത് ലാൽ എന്ന ജോഷി എന്നിവരെയാണ് കാറിലെത്തിയ ഒരു സംഘം ഇടവഴിയിലിട്ട് വെട്ടിക്കൊന്നത്.  

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസിന്‍റെ ഫേസ്ബുക്ക് പേജിന്‍റെ പൂര്‍ണ്ണരൂപം: 

കാസർഗോഡ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സി.പിഎം അരുംകൊല ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ന് തിങ്കളാഴ്ച്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സമാധാനപരമായി ഹർത്താൽ ആചരിക്കാൻ യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്യുന്നു. സി.പി.എം കൊലപാതകത്തിനെതിരെയുള്ള പ്രതിഷേധ സമരത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഒരിടത്തും അക്രമമുണ്ടാകാതെ ശ്രദ്ധിക്കണമെന്ന് പ്രത്യേകം അറിയിക്കുന്നു.

ഡീൻ കുര്യാക്കോസ്,
യൂത്ത് കോൺഗ്രസ് പ്രസിഡന്റ്.

 

 


ഡീന്‍ കുരിയാക്കോസ് തന്‍റെ ഫേസ്ബുക്ക് പേജിലും സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് പോസ്റ്റിട്ടു. കാസർഗോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്തിന്റെയും കൃപേഷിന്റെയും കൊലപാതകം. സിപിഎം കേരളത്തിലെ ISIS ആയതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. 

ഡീന്‍ കുര്യാക്കോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം: 

അന്താരാഷ്ട്ര തീവ്രവാദ സംഘടനയായ ISIS ന്റെ കേരള പതിപ്പായി സിപിഎം മാറിയിരിക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കാസർഗോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്തിന്റെയും കൃപേഷിന്റെയും കൊലപാതകം.

അതിദാരുണവും, പൈശാചികവുമായ സിപിഎം കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി ഇന്ന് തിങ്കളാഴ്ച്ച(18/02/2019) രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സമാധാനപരമായി ഹർത്താൽ ആചരിക്കാൻ യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്യുന്നു.

സി.പി.എം കൊലപാതകത്തിനെതിരെയുള്ള പ്രതിഷേധ സമരത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഒരിടത്തും അക്രമമുണ്ടാകാതെ ശ്രദ്ധിക്കണമെന്ന് പ്രത്യേകം അറിയിക്കുന്നു.

ഡീൻ കുര്യാക്കോസ്,
യൂത്ത് കോൺഗ്രസ് പ്രസിഡന്റ്.


 

click me!