മതം മാറി ഐ.എസില്‍ ചേര്‍ന്നെന്ന് സംശയിക്കപ്പെടുന്ന വിദ്യാര്‍ത്ഥിനിയെ സസ്പെന്റ് ചെയ്തിരുന്നെന്ന് പ്രിന്‍സിപ്പല്‍

By Web DeskFirst Published Jul 10, 2016, 8:56 AM IST
Highlights

പൊയ്‍നാച്ചി ഡെന്റല്‍ കോളേജില്‍ പഠിക്കുന്നതിനിടെയാണ് തന്റെ മകള്‍ നിമിഷ മതംമാറി ഫാത്തിമ നിമിഷയായെതെന്നും മകളെ കാണാതായ സംഭവത്തെ കോളേജ് അധികൃതര്‍ ഗൗരവത്തോടെ ഇടപെട്ടില്ലെന്നും അമ്മ ബിന്ദു കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. മതം മാറ്റമടക്കമുളള കാര്യങ്ങള്‍ക്ക് കോളേജ് കേന്ദ്രീകരിച്ച് ഒരു സംഘം പ്രവര്‍ത്തിക്കുന്നണ്ടെന്നും അമ്മ പറഞ്ഞിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം കോളേജ് അധികൃതര്‍ നിഷേധിച്ചു. പഠനത്തിനിടയില്‍ നിമിഷമാത്രമാണ് ഇസ്ലാം മതത്തിലേക്ക് മാറുകയും വിവാഹിതയായി പഠനം ഉപേക്ഷിക്കുകയും ചെയ്തിട്ടുള്ളത്. വീട്ടിലേക്കെന്നു പറഞ്ഞ് പോയ പെണ്‍കുട്ടി, അവിടേക്കല്ല മറ്റൊരാളോടൊപ്പം കൊടൈക്കനാലിലേക്കാണ് പോയതെന്നറിഞ്ഞതോടെ അച്ചടക്കനടപടിയുടെ ഭാഗമായി സസ്‌പെന്റ് ചെയ്തിരുന്നതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

അതിനിടെ ദേശീയ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഐ.എസ് ബന്ധം സംശയിക്കപ്പെടുന്നവരുടെ വീടുകളിലെത്തി  വിവരം ശേഖരിച്ചു. റോ, എന്‍.ഐ.എ, ഐ.ബി ഉദ്യോഗസ്ഥരാണ് വിവരങ്ങള്‍ ശേഖരിച്ചത്. കാണാതായവരുടെ പാസ്പോര്‍ട്ട് വിവരങ്ങളും അയച്ച സന്ദേശങ്ങളും ബന്ധുക്കള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറി. ഡോ. ഇജാസ് അഹമ്മദ് ഏറ്റവും അവസാനം വീട്ടിലേക്കയച്ച ശബ്ദ സന്ദേശവും ബന്ധുക്കള്‍ ഉദ്ദ്യോഗസ്ഥര്‍ക്ക് കൈമാറി.

click me!