കശ്മീരിലെ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിന്‍വലിച്ചേക്കും

Published : Sep 07, 2016, 12:38 AM ISTUpdated : Oct 04, 2018, 06:16 PM IST
കശ്മീരിലെ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിന്‍വലിച്ചേക്കും

Synopsis

ന്യൂഡൽഹി: ജമ്മു കശ്മീരിലെ വിഘടനവാദി നേതാക്കൾക്ക് നല്‍കിവരുന്ന ഇസഡ് കാറ്റഗറി സുരക്ഷ തുടരുന്ന കാര്യം കേന്ദ്രസർക്കാർ പുനഃപരിശോധിക്കുമെന്ന് സൂചന. ഹുർറിയത്ത് കോൺഫറൻസ് നേതാവ് സെയ്ദ് അലിഷാ ഗീലാനി ഉള്‍പ്പെടെയുള്ളവർക്ക് അനുവദിച്ച ഉയർന്ന സുരക്ഷയാണ് പുനഃപരിശോധിക്കുന്നത്.

സംസ്ഥാനത്തെ സംഘർഷങ്ങൾക്ക് പരിഹാരം കാണാനായി കഴിഞ്ഞ ദിവസം പാർലമെന്‍റ് അംഗങ്ങളുടെ സർവകക്ഷി പ്രതിനിധി സംഘം കശ്മീർ സന്ദർശിച്ചിരുന്നു. കൂടാതെ വ്യക്തിഗത  ചർച്ചക്ക് രാജ്യസഭാ എം പി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവരും പോയിരുന്നു. എന്നാല്‍ ഇവരെ കാണുവാനോ സംസാരിക്കാനോ ഹുറിയത്ത് നേതാക്കൾ സമ്മതിച്ചിരുന്നില്ല.
കേന്ദ്ര സർക്കാറിന്‍റെ സർവകക്ഷി സംഘത്തോടുള്ള നിസഹകരണം കശ്മീർ താഴ്വരയില്‍ രണ്ട് മാസത്തോളമായി പ്രക്ഷോഭം നയിക്കുന്ന മൂന്ന് വിഘടനവാദി വിഭാഗങ്ങൾ സംയുക്തമായി പ്രഖ്യാപിക്കുകയായിരുന്നു.  ഇതാണ് കേന്ദ്ര സർക്കാറിനെ ചൊടിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഘത്തില്‍നിന്ന് മാറി വ്യക്തിപരമായി സംഭാഷണത്തിന് അനുവദിക്കണമെന്ന സീതാറാം യെച്ചൂരി, ശരദ് യാദവ്, അസദുദ്ദീന്‍ ഉവൈസി, ഗോപാല്‍ നാരായണന്‍, ഡി രാജ, ഫയാസ് മിര്‍ എന്നീ ആറ് ദേശീയ നേതാക്കളുടെ അഭ്യര്‍ഥനയും ഹുര്‍റിയത് തള്ളിക്കളഞ്ഞിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലപ്പുറത്ത് കലാപമുണ്ടാക്കാനായി പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസിൽ കെ പി ശശികലക്ക് ആശ്വാസം, നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു
നിവിൻ പോളിക്കും എബ്രിഡ് ഷൈനിനും എതിരായ വഞ്ചന കേസ്: തുടർനടപടികളിലെ സ്റ്റേ നീട്ടി ഹൈക്കോടതി