
ശ്രീനഗര്: ജമ്മു കശ്മീരിൽ കല്ലേറു തടയാൻ സൈന്യം മനുഷ്യകവചമാക്കിയ യുവാവിനെതിരെ ഭൃഷ്ട് കല്‍പ്പിച്ച് നാട്ടുകാര്‍. സര്‍ക്കാര്‍ ഏജന്‍റാണെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ ഫറൂക്ക് അഹമ്മദ് ദറിന് ഭൃഷ്ട് ഏര്‍പ്പെടുത്തിയത്. യുവാവിനെ ജീപ്പിനെ ബോണറ്റില് കെട്ടിയിട്ട് സൈന്യം യാത്രചെയ്തത് ഏറെ വിവാദമായിരുന്നു
കൃത്യം ഒരുവര്‍ഷം മുന്‍പാണ് കശ്മീരിലെ ബദ്ഗാം ജില്ലയില് സൈന്യം ഫറൂഖ് അഹമ്മദ് ദര്‍എന്ന യുവാവിനെ മനുഷ്യകവചമാക്കി യാത്രചെയ്തത്. ശ്രീനഗര് ലോക്സഭാ തെരഞ്ഞെടുപ്പ് ദിനം സൈന്യത്തിനു നേരെയുണ്ടായ ശക്തമായ കല്ലേറിലില്‍ നിന്ന് പ്രതിരോധിക്കാനായിരുന്നു ഇത്. എന്നാല് ഒരു വര്‍ഷത്തിനിപ്പുറം സര്‍ക്കാര്‍ ഏജെന്‍റാണെന്ന് ആരോപിച്ച് ഫറൂഖിന് നാട്ടുകാര്‍ ഭൃഷ്ട് കല്പിച്ചിരിക്കുകയാണ്. വിഘടനവാദ സംഘടനകളുടെ ബഹിഷ്കരണത്തെ അവഗണിച്ച് വോട്ട് ചെയ്യാനെത്തിയപ്പോഴാണ് സൈന്യം തന്നെ മനുഷ്യകവചമാക്കിയതെന്ന് ഫറൂഖ് ആരോപിക്കുന്നു.
ഈ സംഭവത്തിലൂടെ ജീവിക്കാനുള്ള തന്റെ മൌലീക അവകാശം നിഷേധിച്ചു. ജോലി നല്കാനും ആരും തയ്യാറാകുന്നില്ലെന്നും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തിലാണ് ജീവിക്കുന്നതെന്നും ഫറൂഖ് പറയുന്നു. ഫറൂഖ് കല്ലെറിയുന്നവരുടെ കൂട്ടത്തിലാണെന്ന സൈന്യത്തനിറെ വാദം പൊലീസും കേന്ദ്ര ഏജന്‍സികളും തള്ളിയിരുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഫറൂഖിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ അതും നിഷേധിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam