
ജമ്മുകശ്മീരിലെ ബന്ദിപ്പോരഹന്ദ്വാര എന്നിവിടങ്ങളില്‍ ഭീകരാക്രമണത്തില്‍ മരിച്ച നാല് സൈനികര്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ദില്ലി പാലം വിമാനത്താവളത്തിലെത്തിയായിരുന്നു പ്രധാനമന്ത്രിയുടെ അന്തിമോപചാരം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സൈനികരുടെ മൃതദേഹങ്ങള്‍ ജന്മ നാട്ടിലേക്കയച്ചു. സൈനിക നടപടികള്‍ക്കിടെ സൈന്യത്തോട് സഹകരിക്കാത്തവര്‍ക്കും ഭീകരര്‍ക്ക് രക്ഷപ്പെടാന്‍ പഴുതൊരുക്കുന്നവര്‍ക്കും കരസേന മേധാവി ബിപിന്‍ റാവത്ത് മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവരെ ഭീകരരായിത്തന്നെ കാണുമെന്നും ബിപിന്റാവത്ത് പറഞ്ഞു.നാട്ടുകാര്‍ ഓപ്പറേഷന്‍ നടത്തുന്ന സൈനികരെ തടഞ്ഞ് ഭീകരരെ സഹായിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ഇന്നലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദികള്‍ രണ്ടുപേര്‍ ലഷ്‌കര്‍ ഭീകരന്‍ ബഹദൂര്‍ അലിക്കൊപ്പം നുഴഞ്ഞുകയറിയവരാണെന്ന് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ സ്ഥിരീകരിച്ചു. അബു സഅ്ദ്, അബു ദര്‍ദ എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam