മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവച്ചു കൊന്നു

Published : Feb 15, 2017, 04:25 PM ISTUpdated : Oct 05, 2018, 02:35 AM IST
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവച്ചു കൊന്നു

Synopsis

മുംബൈ: മഹാരാഷ്​ട്രയില്‍ പ്രാദേശിക കോൺഗ്രസ്​ നേതാവിനെ അജ്ഞാതര്‍ വെടിവെച്ച്​ കൊന്നു. പ്രാദേശിക കോൺഗ്രസ്​ നേതാവായ മനോജ്​ മഹത്രയാണ്​ കൊല്ലപ്പെട്ടത്​. ചൊവ്വാഴ്​ച രാത്രി സ്വവസതിയിലാണ് സംഭവം. വീട്ടിലെത്തിയ അജ്ഞാതര്‍ അദ്ദേഹത്തിനെതിരെ വെടിയുതിർക്കുകയായിരുന്നു. വെടിവെച്ചതിന്​ ശേഷം മാരാകായുധങ്ങൾ ഉപയോഗിച്ച്  കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊലപാതകത്തിന്​ ശേഷം നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ കൊലയാളികൾ രക്ഷപ്പെട്ടു. ഇവരുടെ  ദൃശ്യങ്ങൾ സമീപത്തെ സിസിടിവി കാമറയിൽ പതിഞ്ഞതായി സൂചനകളുണ്ട്.

ഭിവാൻഡി–നിസാംപൂർ മുൻസിപ്പൽ കോർപ്പറേഷനിലെ കോൺഗ്രസ്​ നേതാവാണ്​മനോജ്​ മഹത്ര. മുൻസിപ്പൽ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെയാണ്​ കൊലപാതകം. സംഭവത്തെ കുറിച്ച്​ വിശദമായ അന്വേഷണം നടന്ന്​ വരികയാണെന്ന്​ പൊലീസ്​ വൃത്തങ്ങള്‍ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

`വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവരാൻ മറക്കല്ലേ'; ഹോട്ടലുകൾ അടച്ചിട്ടതോടെ ഓർമപ്പെടുത്തലുമായി ആലപ്പുഴ കളക്ടർ
സർക്കാർ ജോലിയേക്കാൾ പ്രിയം അഭിനയത്തോട്, വീട്ടുകാർ എതിർപക്ഷത്ത്, വിട പറയുന്നത് കന്നഡ സീരിയലുകളിലെ പ്രിയ താരം