
തൃശൂര്‍: കാതികൂടം നീറ്റാ ജലാറ്റിന്‍ കമ്പനിയില്‍ നിന്ന് മാലിന്യം പുഴയിലേക്ക് തള്ളരുതെന്ന് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി.ദത്തന്‍ നിര്‍ദേശം നല്‍കി. പുഴയിലെ മലിനീകരണം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും എം.സി. ദത്തന്‍ വ്യക്തമാക്കി. കമ്പനിക്കെതിരെ നിരന്തരം പരാതി ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ശാസ്ത്ര ഉപദേഷ്ടാവ് ചാലക്കുടി പുഴയുടെ പരിസര പ്രദേശങ്ങളിലെത്തിയത്.
പുഴയിലേക്ക് മാലിന്യം തള്ളുന്നുണ്ടോയെന്നറിയാന്‍ മറ്റൊരു പഠനം ആവശ്യമില്ല. മലിനീകരണം ഉണ്ടെന്നത് പകല്‍ പോലെ വ്യക്തമാണ്. പുഴയില്‍ ഇപ്പോഴുളള മാലിന്യം ഉടന്‍ നീക്കേണ്ടതുണ്ടെന്നും ദത്തന്‍ ചൂണ്ടിക്കാട്ടി. അന്നമനട ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എം സി ദത്തന്‍ സമരസമിതി നേതാക്കളുമായും ജനപ്രതിനിധികളുമായും കമ്പനി പ്രതിനിധികളുമായും ചര്‍ച്ച നടത്തി.
വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ ശേഷം കമ്പനി പ്രതിനിധികളുമായി പ്രശ്നപരിഹാരത്തിന് വീണ്ടും ചര്‍ച്ച നടത്തുമെന്ന് എം.സി. ദത്തന്‍ വ്യക്തമാക്കിയിട്ടുണ്ട്. കാതികുടം നീറ്റാ ജലാറ്റിന്‍ കമ്പനി പുഴയിലേക്ക് മാലിന്യം തള്ളുന്നതായുളള ആക്ഷേപം ഏറെക്കാലമായുണ്ട്. ഇതിനെതിരെ വര്‍ഷങ്ങളായി ജനകീയ സമരം നടക്കുന്നുവരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam