കതിരൂർ മനോജ് വധം: ജയരാജനടക്കമുള്ളവരുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

By Web DeskFirst Published Mar 13, 2018, 7:31 AM IST
Highlights
  • കതിരൂർ മനോജ് വധം: ജയരാജനടക്കമുള്ളവരുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: കതിരൂർ മനോജ് വധക്കേസിന്റെ അനുബന്ധ കുറ്റപത്രത്തിൽ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ സിപിഎം. കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനടക്കമുള്ള പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 

ജസ്റ്റിസ് ബി കമാൽ പാഷ ക്രമിനൽ കേസുകൾ പരിഗണിച്ചിരുന്നപ്പോൾ  വാദം കേട്ടിരുന്ന ഹര്‍ജി ആയതിനാൽ ഇതേ ബഞ്ച് തന്നെയാകും ഇന്ന് ഹരജി പരിഗണിക്കുക. ഹരജിയിൽ ഇന്ന് വിധിയുണ്ടായേക്കും. സംസ്ഥാന സർക്കാറി​ന്‍റെ അനുമതിയില്ലാതെയാണ് യുഎപിഎ ചുമത്തിയതെന്നാണ്​ ഹരജിക്കാരു​ടെ വാദം. 

സംസ്ഥാന സർക്കാറി​ന്‍റെ അധികാര പരിധിയിലുള്ള കേസിൽ യുഎപിഎ ചുമത്തണമെങ്കിൽ സർക്കാറി​ന്‍റെ അനുമതി വേണമെന്ന ചട്ടം ലംഘിച്ചന്നാണ് ഹരജിക്കാരുടെ വാദം. യുഎപിഎ പ്രകാരമുള്ള കുറ്റം ചുമത്തുന്നതിനുള്ള അനുമതി നൽകാനായി നിയമ സെക്രട്ടറി ചെയർമാനും ആഭ്യന്തര സെക്രട്ടറി, ഇൻറലിജൻസ്​ ഐ.ജി എന്നിവർ അംഗങ്ങളുമായ ഒരു സമിതിക്ക് 2009 ൽ സർക്കാർ രൂപം നൽകിയിട്ടുണ്ടെന്നും ഈ കേസിൽ സിബിഐ ഈ സമിതിയോട് അനുമതി തേടിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി നേരത്തെ സർക്കാറും സത്യവാങ്മൂലം നൽകിയിട്ടുണ്ട്.

click me!