
കൊച്ചി: കാവ്യ മാധവന്റെ കൊച്ചിയിലെ വില്ലയിലെ സന്ദർശക രജിസ്റ്റർ നശിച്ചു. നടിയെ ആക്രമിച്ച സംഭവത്തിന് മുമ്പും ശേഷവുമുള്ള രജിസ്റ്ററാണ് നശിച്ചത്. വെള്ളം വീണ് നശിച്ചുപോയെന്നാണ് സുരക്ഷാജീവനക്കാർ പറയുന്നത്. കാവ്യയുടെ വില്ലയിൽ പോയിട്ടുണ്ടെന്ന് സുനിൽ മൊഴി നൽകിയിരുന്നു . പേരും ഫോൺ നമ്പരും രജിസ്റ്ററിൽ കുറിച്ചെന്നായിരുന്നു സുനിലിന്റെ മൊഴി . കാവ്യമായുള്ള സുനിലിന്റെ അടുപ്പം സ്ഥിരീകരിക്കാനാണ് പൊലീസ് ശ്രമം . രജിസ്റ്റർ മനഃപൂർവ്വം നശിപ്പിച്ചതാണോ എന്നും പൊലീസ് തെരയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam