കാവേരി; 2480 കോടി നഷ്ടപരിഹാരം വേണമെന്ന് തമിഴ്‍നാട്

Published : Jan 09, 2017, 10:27 AM ISTUpdated : Oct 05, 2018, 03:55 AM IST
കാവേരി; 2480 കോടി നഷ്ടപരിഹാരം വേണമെന്ന് തമിഴ്‍നാട്

Synopsis

ചെന്നെ : കാവേരി ജലം വിട്ടുനൽകാത്തതിന്​ കർണാടക 2480 കോടി രൂപ നഷ്​ടപരിഹാരം നല്‍കണമെന്ന് തമിഴ്‍നാട്. ഈ ആവശ്യം ഉന്നയിച്ച് തമിഴ്​നാട്​ സുപ്രീം കോടതിയെ സമീപിച്ചു. കേസിൽ ഇരുസംസ്​ഥാനങ്ങളും ഒരാഴ്​ചക്കുള്ളിൽ സാക്ഷികളുടെ ലിസ്​റ്റ്​ സമർപ്പിക്കണമെന്നും സത്യവാങ്​മൂലത്തി​െൻറ വിശദാംശങ്ങൾ നാലാഴ്​ചക്കകം ഹാജരാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.  

കേസ്​ ഫെബ്രുവരി ഏഴിലേക്ക്​ മാറ്റിവെക്കുന്നതായി ജനുവരി രണ്ടിന്​ കോടതി അറിയിച്ചിരുന്നു.  പ്രതിദിനം കർണാടക 2000 ക്യുസെക്​സ്​ വെള്ളം തമിഴ്​നാടിന്​ വിട്ടുനൽകണമെന്ന ഇടക്കാല വിധി അടുത്ത ഉത്തരവുവരെ മാറ്റിവെച്ചതായി ജസ്​റ്റിസ്​ ദീപക്​മിശ്ര അധ്യക്ഷനായ സു​പ്രീം കോടതി ബെഞ്ച്​ ഉത്തരവിട്ടിരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഫോര്‍ട്ട് കൊച്ചിയിൽ പുതുവത്സരാഘോഷത്തിന് കര്‍ശന സുരക്ഷ, അട്ടിമറി സാധ്യത ഒഴിവാക്കാൻ മുൻകരുതലെടുക്കുമെന്ന് പൊലീസ്
മറ്റത്തൂരിലെ കൂറുമാറ്റം; '10 ദിവസത്തിനുള്ളിൽ അയോഗ്യത നടപടികൾ ആരംഭിക്കും, ഇത് ചിന്തിക്കാനുള്ള സമയം', മുന്നറിയിപ്പ് നൽകി ജോസഫ് ടാജറ്റ്