കഴക്കൂട്ടം ബലാത്സം​ഗം: 'പ്രതി എത്തിയത് മോഷണത്തിന്, പിടികൂടിയത് സാഹസികമായി, തെളിവുകളൊന്നും അവശേഷിപ്പിച്ചിരുന്നില്ല': ഡിസിപി

Published : Oct 20, 2025, 07:43 AM IST
kazhakkoottam rape

Synopsis

പെൺകുട്ടിയെ പീഡിപ്പിക്കുന്നതിനു മുമ്പ് ഇയാൾ തൊട്ടടുത്ത രണ്ടു വീടുകളിൽ മോഷ്ടിക്കാൻ കയറിയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി.

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ ലൈംഗിക പീഡനത്തിരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി എത്തിയത് മോഷണത്തിനായിട്ടാണെന്ന് തിരുവനന്തപുരം ഡിസിപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പെൺകുട്ടിയെ പീഡിപ്പിക്കുന്നതിനു മുമ്പ് ഇയാൾ തൊട്ടടുത്ത രണ്ടു വീടുകളിൽ മോഷ്ടിക്കാൻ കയറിയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി. ആളുകൾ ഉള്ളതിനാൽ ഈ വീടുകളുടെ അകത്തു കയറിയില്ല. കോമ്പൗണ്ടിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചു. പെൺകുട്ടിയെ ആക്രമിച്ച സംഭവത്തിൽ പ്രതി‌ യാതൊരു തെളിവുകളും അവശേഷിപ്പിച്ചിരുന്നില്ലെന്നും ഡിസിപി വ്യക്തമാക്കി. സാഹസികമായിട്ടാണ് പ്രതിയെ പിടികൂടിയതെന്നും പ്രതിയിൽ നിന്ന് ചെറുത്തുനിൽപ്പുണ്ടായി എന്നും അദ്ദേഹം വിശദമാക്കി. കഴക്കൂട്ടത്ത് പ്രത്യേക പട്രോളിം​ഗ് നടത്തുമെന്നും ​ഹോസ്റ്റലുകൾക്ക് സുരക്ഷ ഒരുക്കുമെന്നും ഡിസിപി അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കാവ്യയുമായി ബന്ധമുണ്ടെന്ന കാര്യം അറിഞ്ഞ മഞ്ജുവിനോട് തിരുത്തിപ്പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടു'; നടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കോടതി
രാഹുലിന് ഇന്ന് നിർണായകം; രണ്ട് ബലാത്സംഗക്കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും, എംഎൽഎ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ല