
ലണ്ടന്‍: വിമാന താവളത്തില്‍ തൂപ്പ് ജോലി ചെയ്തയാള്‍ 19 വര്‍ഷത്തിനിപ്പുറം ഒരു വിമാന കമ്പനി തന്നെ സ്വന്തമാക്കുന്നു. ബംഗ്ലദേശില്‍ ജനിച്ച് ഇപ്പോള്‍ ഇംഗ്ലീഷ് പൗരനായ ഷഫീഖുര്‍ റഹ്മാന്‍റെ അവിശ്വസനീയമായ കഥയാണ് ഇവിടെ പറയുന്നത്. ഫിര്‍നാസ് എയര്‍വേസ് എന്ന വിമാനക്കമ്പനിയുടെ ഉടമയണ് ഇദ്ദേഹമിപ്പോള്‍. ചിലപ്പോള്‍ ബ്രിട്ടന്‍ ആസ്ഥനമാക്കിയ ആദ്യത്തെ 'ഹലാല്‍' വിമാനകമ്പനിയാണ് തന്‍റെതെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു.
ബംഗ്ലാദേശില്‍ നിന്നും ഈസ്റ്റ് ലണ്ടനിലേക്ക് റഹ്മാന്‍റെ കുടുംബം എത്തിയത് 90 കളുടെ ആദ്യത്തിലാണ്. അച്ഛനമ്മമാര്‍, അഞ്ച് സഹോദരന്മാര്‍, രണ്ട് സഹോദരിമാര്‍ എന്നിവരായിരുന്നു റഹ്മാന്‍റെ കുടുംബം. ടവര്‍ ഹാംലെറ്റ്സിലെ സെ്റ്റഫാനി ഗ്രീന്‍ സ്‌കൂളില്‍ നിന്നാണ് അദ്ദേഹം പഠനം പൂര്‍ത്തിയാക്കി.
ഒരു വിമാനതാവളത്തില്‍ ക്ലീനറായി ആണ് ഇദ്ദേഹം ജീവിതം കരുപ്പിടിപ്പിക്കാന്‍ തുടങ്ങിയത്. അതിനിടയിലാണ് റഹ്മാനും സഹോദരനും പുതിയ വ്യാപാരം ആരംഭിച്ചത്. സഹോദരന്‍ വഴി ഈജിപ്റ്റില്‍ നിന്നും ശേഖരിച്ച സുഗന്ധലായിനികള്‍ ലണ്ടനില്‍ വിറ്റഴിച്ചായിരുന്നു റഹ്മാന്‍ തന്‍റെ വ്യാപരജീവിതം ആരംഭിച്ചിരുന്നത്. ലണ്ടനിലെ വൈറ്റ് ചാപ്പല്‍ മോസ്‌കിന് പുറത്ത് ഇദ്ദഹം അത്തറുകള്‍ വിറ്റു.
കച്ചവടം നന്നായപ്പോള്‍ വ്യാപാരം ഈസ്റ്റ് ലണ്ടന്‍ മാര്‍ക്കറ്റുകളിലേക്ക് വ്യാപിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് സുന്നമുസ്‌ക് എന്ന കമ്പനി റഹ്മാന്‍ 2009ല്‍ സ്ഥാപിച്ചു. സെന്‍ട്രല്‍ ലണ്ടനിലെ അല്‍ഡ്ഗേറ്റ് അടക്കമുള്ള ഇടങ്ങളില്‍ അവര്‍ അഞ്ച് അത്തര്‍ വില്‍ക്കുന്ന ഔട്ട് ലെറ്റുകള്‍ തുറന്നു.
അതിവേഗം ഒരു കോടീശ്വരനായി മാറിയ ഇദ്ദേഹം ഇപ്പോള്‍ ബ്രിട്ടനിലെ ആദ്യത്തെ ഹലാല്‍ വിമാന സര്‍വീസ് തുടങ്ങാന്‍ പോകുന്നു. മദ്യം വിളമ്പാത്ത ഈ വിമാന സര്‍വീസിലെ എയര്‍ ഹോസ്റ്റസുമാര്‍ പര്‍ദയായിരിക്കും ധരിക്കുന്നത്. ഇതില്‍ വിളമ്പുന്ന ഭക്ഷണങ്ങള്‍ തീര്‍ത്തും ഹലാലായിരിക്കും. ബ്രിട്ടീഷ് പൗരനായതില്‍ അഭിമാനിക്കുന്നുവെന്നും എന്നാല്‍ മതവിശ്വാസവുമായി കൂട്ടിയിണക്കിയുള്ള ഒരു വിമാന സര്‍വീസ് ആരംഭിക്കാനാണ് പുതിയ നീക്കത്തിലൂടെ താന്‍ ശ്രമിക്കുന്നതെന്നും റഹ്മാന്‍ പറയുന്നു.
മിഡില്‍ ഈസ്റ്റിലേക്കാണ് ഫിര്‍നാസ് എയര്‍വേസ് സര്‍വീസ് നടത്താനൊരുങ്ങുന്നത്. ഇദ്ദേഹത്തിന്‍റെ ഈ വിജയം ചാനല്‍ 4 ല്‍ ഹൗ ടു സ്റ്റാര്‍ട്ട് ഏന്‍ എയര്‍ലൈന്‍ എന്ന പേരില്‍ പരിപാടിയായിട്ടുണ്ട്. വിമാനസര്‍വീസിനെ മതപരമായ വിശ്വാസവുമായി കൂട്ടിയിണക്കിയാല്‍ അതൊരു വിപ്ലവമായിത്തീരുമെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam