ആ ജീവന്‍ വെറുതെയാകില്ല; സൈനികന്‍ ഔറംഗസേബിന്‍റെ വീട്ടില്‍ പ്രതിരോധമന്ത്രി

Web Desk |  
Published : Jun 20, 2018, 01:26 PM ISTUpdated : Jun 29, 2018, 04:16 PM IST
ആ ജീവന്‍ വെറുതെയാകില്ല; സൈനികന്‍ ഔറംഗസേബിന്‍റെ വീട്ടില്‍ പ്രതിരോധമന്ത്രി

Synopsis

ആ ജീവന്‍ വെറുതെയാകില്ല; സൈനികന്‍ ഔറംഗസേബിന്‍റെ വീട്ടില്‍ പ്രതിരോധമന്ത്രി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വിഘടനവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികന്‍ ഔറംഗസേബിന്‍റെ വീട് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ സന്ദര്‍ശിച്ചു. മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ അവര്‍ കുടുംബത്തിനെ ആശ്വസിപ്പിച്ചു. കുടുംബത്തിന് ആവശ്യമായ സംരക്ഷണം നല്‍കും. സൈനികന് നീതി ഉറപ്പാക്കുമെന്നും മന്ത്രി സന്ദര്‍ശന ശേഷം വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച ചെറിയ പെരുന്നാള്‍ അവധിയില്‍ വീട്ടിലേക്ക് പോകുന്നതിനിടിയിലായിരുന്നു ഔറംഗസേബിനെ വിഘടനവാദികല്‍ തട്ടിക്കൊണ്ടുപോയത്. പുല്‍വാമ കാലംപോറയിലെ ഗുസു ഗ്രാമത്തില്‍ നിന്നാണ് അദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. വിഘടനവാദികളുടെ സഹായത്തില്‍ ഭീകര സംഘടനയാണ് കൊലപാതകം നടത്തിയതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ലഷ്കര്‍ ഇ ത്വയിബ, ജെയ്ഷെ ഇ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ ഭീകര സംഘടനകളൊന്നും ഇതുവരെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യാത്രക്കാർ ഹാപ്പിയാകും! കേരളത്തിൽ 7 'അമൃത് ഭാരത്' സ്റ്റേഷൻ, രാജ്യത്താകെ 172 റെയിൽവേ സ്റ്റേഷനുകൾ നവീകരിച്ചെന്ന് റെയിൽവേ
'നടൻ മണിയൻപിള്ള രാജുവിനെ രക്ഷിച്ചത് സിസിടിവി, അല്ലായിരുന്നു എങ്കിൽ...', നടനെ പിന്തുണച്ച്, റോഡിലെ മരണപ്പാച്ചിലിനെതിരെ ശാരദക്കുട്ടി