കുട്ടികളെ കൊണ്ട് കാൽ കഴുകിപ്പിച്ച നടപടിയെ ന്യായീകരിച്ച ഗവർണ്ണർ കേരളത്തിന് നാണക്കേടാണെന്ന് കെസി വേണുഗോപാൽ

Published : Jul 13, 2025, 06:49 PM IST
kc venugopal

Synopsis

സ്കൂൾ വിദ്യാർത്ഥികളെക്കൊണ്ട് ബി.ജെ.പി. നേതാവിന്റെ കാൽ കഴുകിപ്പിച്ച സംഭവത്തിൽ ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി കെ.സി. വേണുഗോപാൽ. 

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികളെക്കൊണ്ട് ബി.ജെ.പി. ജില്ലാ സെക്രട്ടറിയുടെതുൾപ്പെടെയുള്ളവരുടെ കാൽ കഴുകിപ്പിച്ച നടപടിയെ ന്യായീകരിച്ച ഗവർണ്ണർ കേരളത്തിന് നാണക്കേടാണെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. അഭിപ്രായപ്പെട്ടു. ഗവർണ്ണർ രാജേന്ദ്ര അർലേക്കർ കേരളത്തെ ഇരുണ്ട യുഗത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു.

ശ്രീനാരായണ ഗുരുവിനും ചട്ടമ്പി സ്വാമിക്കും മഹാത്മാ അയ്യങ്കാളിക്കും ജന്മം നൽകിയ മണ്ണാണിത്. നവോത്ഥാനം നടന്ന ഈ നാടിൻ്റെ ചരിത്രം ഒരുപക്ഷേ ഗവർണ്ണർ രാജേന്ദ്ര അർലേക്കർക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. "കുട്ടികളെക്കൊണ്ട് കാൽ കഴുകിപ്പിക്കുന്നതാണ് നാടിൻ്റെ സംസ്കാരം എന്ന് ഗവർണ്ണർ പറഞ്ഞാൽ കേരള ജനത അംഗീകരിക്കില്ല. സർവണ്ണ അജണ്ടയോടെയുള്ള രാഷ്ട്രീയം മാത്രമാണത്. ഗവർണ്ണർ സർവർണ്ണ ഫാസിസ്റ്റ് സംസ്കാരം കേരളത്തെ പഠിപ്പിക്കാൻ നോക്കുകയാണ്. തൻ്റെ പദവിയുടെ മഹത്വം അദ്ദേഹം മനസിലാക്കണം. പുരോഗമന മുന്നേറ്റം നടത്തിയ സംസ്ഥാനത്തെ പിന്നോട്ട് നയിക്കാനുള്ള ഗവർണ്ണറുടെ നടപടി അപലപനീയമാണ്," കെ.സി. വേണുഗോപാൽ പറഞ്ഞു.

ബി.ജെ.പി. നേതാവിനെ രാഷ്ട്രപതി ഭവൻ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത നടപടി ശരിയായില്ലെന്നും കെ.സി. വേണുഗോപാൽ വിമർശിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഈ നാമനിർദ്ദേശം ഇന്ത്യൻ ജനാധിപത്യത്തിന് സംഭവിച്ച മൂല്യച്യുതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രഗത്ഭരായ വ്യക്തിത്വങ്ങളെയാണ് രാഷ്ട്രപതി ഭവൻ സാധാരണ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാറുള്ളത്. എംഎസ്. സ്വാമിനാഥനെ പോലുള്ളവരെ നാമനിർദ്ദേശം ചെയ്ത പാരമ്പര്യമാണുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

"സി. സദാനന്ദൻ ബി.ജെ.പിക്ക് വേണ്ടി ത്യാഗങ്ങൾ അനുഭവിച്ചിട്ടുണ്ടാകും. അങ്ങനെയെങ്കിൽ അത് അവരുടെ പാർട്ടി നോമിനിയായി രാജ്യസഭയിലേക്ക് അയക്കണമായിരുന്നു. രാഷ്ട്രപതി ഭവനെക്കൊണ്ട് നാമനിർദ്ദേശം ചെയ്തതിലൂടെ എന്ത് സന്ദേശമാണ് നൽകുന്നത്?" കെ.സി. വേണുഗോപാൽ ചോദിച്ചു. ആരോഗ്യമേഖലയിൽ ഇന്ന് നിലനിൽക്കുന്ന അനാരോഗ്യത്തെക്കുറിച്ച് ഉന്നയിക്കുന്നവരെ ജയിലിലടച്ചാൽ പ്രശ്നത്തിന് പരിഹാരമാകുമോയെന്ന് ചോദിച്ച വേണുഗോപാൽ, ആരോഗ്യ വകുപ്പിൻ്റെ പിടിപ്പുകേടിനെതിരെ സമരം തുടരുമെന്നും വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'യുഡിഎഫിലേക്കില്ല, ആർക്കും കത്ത് നൽകിയിട്ടില്ല'; എൻഡിഎയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രാപ്തനെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ
'എൻഡിഎയിൽ നേരിട്ടത് കടുത്ത അവ​ഗണന, യുഡിഎഫ് എല്ലാവരെയും ഉൾക്കൊള്ളുന്ന മുന്നണി'; സന്തോഷമെന്ന് സി കെ ജാനു