
കൊച്ചി: ഹർത്താലിന്റെ പേരിൽ അറസ്റ്റിലായ ഗീതാനന്ദൻ ഉൾപ്പെടെയുള്ളവരെ ഉടൻ വിട്ടയക്കണമെന്ന് കെസിബിസി. പൊലീസ് നടപടി പ്രതിഷേധാർഹമാണെന്നും കെസിബിസി വ്യക്തമാക്കി. കൊച്ചിയിൽ ഹൈക്കോടതി പരിസരത്ത് വാഹനങ്ങൾ തടഞ്ഞതിനാണ് ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗീതാനന്ദനടക്കം 25 പേരെയാണ് കസ്റ്റഡിയിലെടുത്തത്. 3 വനിതകൾ കരുതൽ തടങ്കലിലാണെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam