
ചെന്നൈ: വീണ്ടും മഹാനടി സാവിത്രി ആകാൻ തയ്യാറെടുത്ത് കീർത്തി സുരേഷ്. കീർത്തി സുരേഷിന്റെ വേറിട്ട അഭിനയ ശൈലിയാണ് മഹാനടിയിൽ പ്രേക്ഷകർ കണ്ടത്. നായകനായ ദുൽഖറിനേക്കാൾ പ്രശംസ നേടിയത് കീർത്തി സുരേഷിന്റെ അഭിനയമായിരുന്നു. മാത്രമല്ല പഴയ നടി സാവിത്രിയും കീർത്തിയും തമ്മിൽ അസാമാന്യമായ മുഖസാദൃശ്യവും കാണാൻ സാധിച്ചിരുന്നു. വീണ്ടും സാവിത്രിയുടെ വേഷം അവതരിപ്പിക്കാന്‍ കീര്‍ത്തി തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രിയും തെലുങ്ക് സൂപ്പര്‍താരവുമായിരുന്ന എന്‍. ടി രാമറാവുവിന്റെ ജീവിത കഥ പറയുന്ന സിനിമയിലാണ് നടികര്‍തിലകമായി കീര്‍ത്തി വീണ്ടുമെത്തുന്നത്. എന്‍ടിആറിന്റെ ധാരാളം ചിത്രങ്ങളിൽ സാവിത്രി നായികയായി അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകനും ടോളിവുഡ് സൂപ്പര്‍സ്റ്റാറുമായ നന്ദമുരി ബാലകൃഷ്ണയാണ് എന്‍ടിആറിനെക്കുറിച്ചുള്ള ഈ ചിത്രം നിര്‍മ്മിക്കുന്നത്. എന്‍ടിആറിന്റെ ഭാര്യ ബസവതാരകമായി വിദ്യാബാലനും മരുമകന്‍ ചന്ദ്രബാബു നായിഡുവായി റാണ ദഗ്ഗുബതിയും വേഷമിടും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam