മോദിയെന്ന രാക്ഷസനെ വളര്‍ത്തിയത് കേജ്‍രിവാള്‍: അജയ് മാക്കന്‍

Web Desk |  
Published : Jun 03, 2018, 09:07 AM ISTUpdated : Jun 29, 2018, 04:11 PM IST
മോദിയെന്ന രാക്ഷസനെ വളര്‍ത്തിയത് കേജ്‍രിവാള്‍: അജയ് മാക്കന്‍

Synopsis

മോദിയെന്ന രാക്ഷസനെ വളര്‍ത്തിയത് കേജ്‍രിവാള്‍ യുപിഎ സര്‍ക്കാരിന്റെ വിശ്വാസ്യത നഷ്ടമാകാന്‍ കാരണമായത് കേജ്‍രിവാളും ഹസാരെയും 

ദില്ലി: എഎപിയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം ഒരു വിധത്തിലും നടക്കില്ലെന്ന് ദില്ലി പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് മാക്കന്‍. മോദിയെന്ന രാക്ഷസന് രൂപം നല്‍കിയത് കേജ്‍രിവാളും അണ്ണാ ഹസാരെയുമാണ് അതിനാല്‍ തന്നെ അവരുമായി ഒരു വിധത്തിലും ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്ന് അജയ് മാക്കന്‍ വിശദമാക്കി. ദില്ലിയില്‍ എഎപിയുടെ ജനകീയത വീണ്ടും വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് എഎപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമോയെന്ന് അജയ് മാക്കനോട് അഭിപ്രായം തിരക്കിയത്. 

എഎപിയെ പിന്തുണക്കേണ്ടതായ ഒരു സാഹചര്യം നിലവില്‍ ഇല്ല. ആളുകള്‍ അത് ചെയ്യുമെന്ന് കരുതുന്നുമില്ല. 2011ല്‍ അണ്ണാ ഹസാരേയും അരവിന്ദ് കേജ്‍രിവാളും നേതൃത്വം നല്‍കിയ അഴിമതി വിരുദ്ധ സമരങ്ങളാണ് കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്‍കിയതെന്ന് അജയ് മാക്കന്‍ കൂട്ടിച്ചേര്‍ത്തു. ദേശീയതലത്തില്‍ അഴിമതിക്കെതിരെ ഒന്നും ചെയ്യാന്‍ സാധിച്ചില്ലെങ്കിലും സമരം കൊണ്ട് പ്രതിഛായ നഷ്ടമായത് കോണ്‍ഗ്രസിനാണ്. 

യുപിഎ സര്‍ക്കാരിന്റെ വിശ്വാസ്യത നഷ്ടമാകാന്‍ ഈ സമരം കാരണമായെന്ന് അജയ് മാക്കന്‍ പറയുന്നു. മോദിയെന്ന രാക്ഷസന് ജന്മം നല്‍കിയത് അരവിന്ദ് കേജ്‍രിവാളും അണ്ണാഹസാരെയുമാണ്. അത്തരക്കാരുമായി ഒരു തലത്തിലും കൈകോര്‍ക്കില്ല. രാജ്യത്തുടനീളം ബിജെപിക്ക് എതിരെ മുന്നണികള്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഓടി നടക്കുമ്പോഴാണ് അജയ് മാക്കന്റെ പ്രതികരണം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃശൂർ മേയർ വിവാദം; പണം വാങ്ങി മേയർ സ്ഥാനം വിറ്റെന്ന് ആരോപണം, ലാലിക്ക് സസ്പെൻഷൻ
'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ