സംസ്ഥാനത്ത് എ.പി.എല്‍ അരിവിതരണം പ്രതിസന്ധിയില്‍

By Web DeskFirst Published Oct 18, 2016, 12:01 PM IST
Highlights

നവംബര്‍ ഒന്നു മുതൽ എപിഎൽ വിഭാഗത്തിനുള്ള റേഷൻ വിഹിതം സപ്ലെയ്കോ നിര്‍ത്തലാക്കി. ഇതോടെ നിലവിൽ 8 രൂപ 90 പൈസക്ക് കിട്ടിയിരുന്ന അരിക്ക് ഇനി എപിഎല്ലുകാർ 22 രൂപ 57 പൈസ നൽകണം . കേന്ദ്ര വിഹിതം വെട്ടിക്കുറച്ച സാഹചര്യത്തിലാണ് അരി വിതരണം പ്രതിസന്ധിയിലായത്. അറുപത് ലക്ഷം കാര്‍ഡുടമകളെ നേരിട്ട് തീരുമാനം ബാധിക്കുമെന്നാണ് കണക്ക് .

പലതവണ സമയം നീട്ടി നൽകിയിട്ടും ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കാൻ കേരളം തയ്യാറാകാത്ത സാഹചര്യത്തിലാണ് ഭക്ഷ്യധാന്യ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചത് എന്നാൽ നവംബര്‍ ഒന്നിന് ഭക്ഷ്യ ഭദ്രതാ നിയമം നിയമം നടപ്പാക്കുന്നതോടെ പ്രശ്ന പരിഹാരമാകുമെന്നാണ് സംസ്ഥാനത്തിന്‍റെ വാദം. അല്ലെങ്കിൽ എപിഎല്ലുകാര്‍ക്ക് അരി നൽക്കുമ്പോഴാണ് അധിക ബാധ്യത സംസ്ഥാന സര്‍ക്കാര്‍ നൽകേണ്ടിവരും.

click me!