ക്ഷേത്രത്തിനടുത്തുള്ള പറമ്പിൽ നമസ്കരിച്ച മുസ്ലീം യുവാവിന് ക്രൂര മർദനം. റേഷംബാരി സ്വദേശി ഷാഹിദിനാണ് മർദനമേറ്റത്. ക്ഷേത്ര അധികൃതർ ഉൾപ്പെടെ മർദിച്ചവർ ഷാഹിദിനെകൊണ്ട് ജയ് ശ്രീറാം മുദ്രാവാക്യവും വിളിപ്പിച്ചു.
ദില്ലി: ഉത്തരാഖണ്ഡിൽ ക്ഷേത്രത്തിനടുത്തുള്ള പറമ്പിൽ നമസ്കരിച്ച മുസ്ലീം യുവാവിന് ക്രൂര മർദനം. റേഷംബാരി സ്വദേശി ഷാഹിദിനാണ് മർദനമേറ്റത്. ക്ഷേത്ര അധികൃതർ ഉൾപ്പെടെ മർദിച്ചവർ ഷാഹിദിനെകൊണ്ട് ജയ് ശ്രീറാം മുദ്രാവാക്യവും വിളിപ്പിച്ചു. ജഗത്പുരയിലെ ആത്രിയ ക്ഷേത്രത്തിനടുത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. മർദിച്ചവരിൽ ഒരാൾ കൊലക്കേസ് പ്രതിയാണെന്നടക്കം ചൂണ്ടിക്കാട്ടി ഷാഹിദ് പൊലീസിൽ പരാതി നൽകി. സ്ഥലത്ത് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. പരാതിയിൽ നടപടിയുണ്ടാകുമെന്ന് യുപി പോലീസ് അറിയിച്ചു. നാട്ടുകാരോട് സംയമനം പാലിക്കാനും പൊലീസ് ആഹ്വാനം ചെയ്തു. മർദനത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

