പിണറായി സര്‍ക്കാറിന്റെ രണ്ടാം ബജറ്റ് ഇന്ന്

Published : Mar 02, 2017, 06:51 PM ISTUpdated : Oct 05, 2018, 01:14 AM IST
പിണറായി സര്‍ക്കാറിന്റെ രണ്ടാം ബജറ്റ് ഇന്ന്

Synopsis

ജിഎസ്ടിയില്‍ നിന്നുള്ള വരുമാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് 2017-18 സാമ്പത്തിക വര്‍ഷത്തെ ബജറ്റെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു.  അതുകൊണ്ട് തന്നെ നികുതി ഘടനയില്‍ മാറ്റമുണ്ടാകില്ല.  പുതിയ പദ്ധതി പ്രഖ്യാപനങ്ങളല്ല മറിച്ച് മുന്‍ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കുന്നതിനായിരിക്കും ഇത്തവണ പ്രാമുഖ്യം നല്‍കുകയെന്നും സൂചനയുണ്ട്.  

പൊതുജനാരോഗ്യവും പൊതു വിദ്യാഭ്യാസവും അടക്കം സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടപ്പാക്കുന്ന പദ്ധതികള്‍ക്കും ക്ഷേമ പദ്ധതികള്‍ക്കും മുന്‍തൂക്കം പ്രതീക്ഷിക്കുന്നുണ്ട്. കെഎസ്ആര്‍ടിസി അടക്കം പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിന് പ്രത്യേക പാക്കേജോ നടപടി നിര്‍ദ്ദേശങ്ങളോ ബജറ്റിലുണ്ടാകുമെന്നും സൂചനയുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽദോസ് കുന്നപ്പിള്ളിയോട് 'പ്രതികാരം' തീർത്തു; എംഎൽഎ ഓഫീസ് പൂട്ടിച്ച് കെട്ടിട ഉടമ; ഭാര്യയെ നഗരസഭാ ചെയർപേഴ്‌സണാക്കാത്തത് കാരണം
മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും, ആംബുലൻസ് കൈമാറ്റ ചടങ്ങിന്റെ ദൃശ്യങ്ങൾ പുറത്ത്