മന്ത്രിസഭയുടെ കെട്ടുറപ്പിന് എല്ലാ മാസവും അത്താഴവിരുന്നും ആശയ സംവാദവും

By Asianet newsFirst Published Jul 16, 2016, 9:24 AM IST
Highlights

തിരുവനന്തപുരം: മന്ത്രിസഭയുടെ കെട്ടുറപ്പും കൂട്ടുത്തരവാദിത്തവും ഉറപ്പിക്കാന്‍ പുത്തന്‍ ആശയവുമായി പിണറായി വിജയന്‍. മന്ത്രിമാര്‍ തമ്മില്‍ ഐക്യം വളര്‍ത്താന്‍ അത്താഴവിരുന്നൊരുക്കാന്‍ ഒരുങ്ങുകയാണു മുഖ്യമന്ത്രി.

വകുപ്പുകള്‍ തമ്മിലെ ഏകോപനമില്ലായ്മ എന്നും വാര്‍ത്തയും വിവാദവുമാണ്. പക്ഷെ എല്ലാം ശരിയാക്കാനുറച്ചാണു മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ നീക്കം. എല്ലാ മാസവും ആദ്യ ബുധനാഴ്ച മന്ത്രിമാര്‍ ഒത്തുകൂടും. ആശയസംവാദവും ഒപ്പം അത്താഴവിരുന്നുമാണ് അജണ്ട. ആദ്യ യോഗം ആഗസ്റ്റ് മാസത്തിലെ ആദ്യ ബുധനാഴ്ച ക്ലിഫ് ഹൗസില്‍.

ഉദ്ഘാടന ദിവസം മന്ത്രിമാര്‍ക്കു മുഖ്യമന്ത്രിയുടെ വക സല്‍കാരം. പിന്നെ ഓരോ മാസവും ഊഴമിട്ട് ഓരോ മന്ത്രിഭവനത്തില്‍ വിരുന്ന്. മന്ത്രിമാര്‍ക്കൊപ്പം ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ഒരുമിച്ചിരിക്കുന്ന വേദി ഐക്യം ഊട്ടി ഉറപ്പിക്കുമെന്നാണു മുഖ്യമന്ത്രിയുടെ പ്രതീക്ഷയത്രെ.

കാര്യമെന്തായാലും മുഖം മിനുക്കാനെടുക്കുന്ന തീരുമാനത്തിനു മാധ്യമപങ്കാളിത്തം ഉണ്ടാകുമോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഇതുവരെ മനസു തുറന്നിട്ടില്ല.

click me!