
തിരുവനന്തപുരം: അശ്ലീല കാര്യങ്ങൾ പ്രസിദ്ധീകരിച്ച് ബ്ലാക്മെയിൽ ചെയ്യുന്നത് തടയുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. ഇന്ത്യൻ ശിക്ഷാനിയമത്തിൽ ഭേദഗതി വരുത്തുന്നതിനുളള കരട് ബില്ലിനാണ് ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകിയത്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 292-ാം വകുപ്പ് ഭേദഗതി ചെയ്ത് 292-എ എന്ന വകുപ്പ് ഉൾപ്പെടുത്തുന്നതിനുളള ഭേദഗതിയാണ് കരട് ബില്ലിൽ നിർദേശിച്ചിട്ടുളളത്. ഇതിനനുസൃതമായ മാറ്റം ക്രിമിനൽ നടപടി ചട്ടത്തിലും വരുത്തും.
അശ്ലീല ഉളളടക്കം പ്രസീദ്ധീകരിച്ച് നടത്തുന്ന ബ്ലാക്ക്മെയിലിംഗ് തടയുന്നതിന് ഐപിസിയിൽ ഭേദഗതി കൊണ്ടുവരുന്ന കാര്യം പരിഗണിക്കണമെന്ന് പൊതുതാല്പര്യഹർജി പരിഗണിച്ചുകൊണ്ട് 2009 ഓഗസ്റ്റിൽ കേരള ഹൈക്കോടതി കേരള സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.
തമിഴ്നാടും ഒഡിഷയും ഇത്തരത്തിലുളള നിയമഭേദഗതികൾ കൊണ്ടുവന്നിട്ടുണ്ട്. അശ്ലീല പ്രസിദ്ധീകരണത്തിനെതിരെ നടപടിയെടുക്കാൻ ഐപിസിയിൽ നിലവിൽ വ്യവസ്ഥകളുണ്ട്. എന്നാൽ ബ്ലാക്ക്മെയിലിംഗിനു ഇത്തരം കാര്യങ്ങൾ ചെയ്യുന്നതു തടയാൻ നിലവിലുളള വ്യവസ്ഥകൾ പര്യാപ്തമല്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam