ബിനോയിക്കെതിരായ ആരോപണം: ന്യായീകരണം വിശ്വസനീയമല്ലെന്ന് വി.എം.സുധീരന്‍

Published : Jan 25, 2018, 06:56 PM ISTUpdated : Oct 04, 2018, 07:20 PM IST
ബിനോയിക്കെതിരായ ആരോപണം: ന്യായീകരണം വിശ്വസനീയമല്ലെന്ന് വി.എം.സുധീരന്‍

Synopsis

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തില്‍ സിപിഎം നേതാക്കളുടെ ന്യായീകരണം വിശ്വസനീയമല്ലെന്ന് വി.എം സുധീരന്‍.  ഇത് പാര്‍ട്ടി അംഗീകരിച്ച തെറ്റുതിരുത്തല്‍ രേഖയ്ക്ക് വിരുദ്ധമെന്നും സുധീരന്‍ പറഞ്ഞു.

ബിനോയ് കോടിയേരിക്കെതിരായ  ആരോപണം വ്യാജവാര്‍ത്തയെന്നാണ് സിപിഎമ്മിന്‍റെ വിശദീകരണം. ആരോപണത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും ബിനോയിക്കെതിരെ യുഎഇയിൽ ഒരിടത്തും ഒരു കേസും നിലവിലില്ല എന്നും സിപിഎമ്മിന്‍റെ ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റില്‍ വ്യക്തമാക്കുന്നു.  നിലവില്‍ തന്‍റെ മകന്‍ ബിനോയിക്കെതിരെ ഇന്ത്യയ്ക്ക് അകത്തോ പുറത്തോ കേസുകളൊന്നുമില്ലെന്ന് കോടിയേരിയും പറഞ്ഞു.  

അതേസമയം, ബിനോയ് കോടിയേരിക്കെതിരെ കേസില്ലെന്ന് ദുബായ് കോടതിയും വ്യക്തമാക്കി. നേരത്തെ ബിനോയിക്കെതിരെ കേസില്ലെന്ന് ദുബായ് പൊലീസും വ്യക്തമാക്കിയിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മമത ജയിച്ചാൽ മോദി രാജി വയ്ക്കുമോ, മോദിയാണ് ബംഗാളില്‍ എല്ലാ സീറ്റിലും മത്സരിക്കുന്നതന്ന ബിജെപി പ്രചരണത്തെ വെല്ലുവിളിച്ച് തൃണമൂല്‍
സൈബര്‍ സുരക്ഷാ വിദഗ്ധൻ വിനോദ് ഭട്ടതിരിപ്പാടിന്‍റെ വീട്ടില്‍ കവര്‍ച്ച നടത്തിയത് 'ഡോളര്‍ അനി'; കര്‍ണാടക സ്വദേശിയെ പിടികൂടിയത് തേനിയില്‍ നിന്ന്