പരിധിയില്‍ വരാത്തവയില്‍ ഇടപെടരുതെന്ന് മുഖ്യമന്ത്രി, അധികാരമുണ്ടെന്ന് കമ്മീഷന്‍

By Web DeskFirst Published Jun 4, 2018, 2:38 PM IST
Highlights
  • പരിധിയില്‍ വരാത്തവയില്‍ ഇടപെടരുതെന്ന് മുഖ്യമന്ത്രി, അധികാരമുണ്ടെന്ന് കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അതിന്റെ അധികാര പരിധിയിൽ വരാത്ത കാര്യങ്ങളിൽ ഇടപെടുകയും തെറ്റായ പരാമര്‍ശങ്ങളോടെ ഇടപെടുന്ന പ്രവണതയും അഭികാമ്യമല്ല. മനുഷ്യാവകാശ ലംഘനം നടന്നെന്ന് ബോധ്യപ്പെട്ടാലോ പരാതി ലഭിക്കുകയോ ചെയ്താൽ കേസ് എടുത്തു അന്വേഷണം നടത്താം.

എന്നാൽ വരാപ്പുഴ, വിദേശ വനിതയുടെ കൊലപാതകം എന്നീ വിഷയങ്ങളിൽ യാഥാവിധി അന്വേഷണം നടത്താതെ മാധ്യമ വാർത്തകൾ വന്ന ഉടൻ കമ്മീഷന്റെ അധികാരപരിധി കടന്ന് അഭിപ്രായ പ്രകടനം നടത്തിയത് നീതി നിർവഹണത്തിനു അനുയോജ്യമല്ല. കമ്മീഷന്റെ നടപടി അനുചിമാണെന്നും, അതാണ് വിമർശനത്തിന് ഇടയാക്കിയതെന്നും മുഖ്യമന്തിരി പറഞ്ഞു.

അതേസമയം  മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ മോഹനദാസ് രംഗത്തെത്തി.  അധികാരപരിധിയിൽ പെടാത്ത കാര്യങ്ങളിൽ ഇടപെട്ടിട്ടില്ലെന്ന കമ്മീഷൻ വ്യക്തമാക്കി. അധികാരപരിധി വിട്ട് സഞ്ചരിച്ചിട്ടില്ല സർക്കാരും കമ്മീഷനും  പ്രവർത്തിക്കുന്നത് ജനങ്ങൾക്ക്‌ വേണ്ടിയാണ്.

ജനങ്ങളുടെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുക മാത്രമാണ് ചെയ്തത് അത് സർക്കാരിന് എതിരല്ല മനുഷ്യാവകാശലംഘനം കണ്ടാൽ സ്വമേധയാ ഇടപെടാൻ ഉള്ള അധികാരം കമ്മീഷനുണ്ട്. മുഖ്യമന്ത്രി തനിക്കെതിരെ നടത്തുന്ന വിമർശനം രാഷ്ട്രീയപരം മാത്രമാണ്. അതിനെ അത്തരത്തിൽ മാത്രം കാണുന്നു. വ്യക്തിപരമായി തങ്ങൾ തമ്മിൽ യാതൊരു പ്രശ്നങ്ങളും ഇല്ല. കമ്മീഷൻ ചെയർമാൻ സ്ഥാനത്തു നിന്നു ഒഴിയുമ്പോൾ പ്രവർത്തനമേഖലയിൽ  നീതി പുലർത്താനായി എന്ന് വിശ്വാസമുണ്ട്. ജനങ്ങൾക്ക് വേണ്ടി നല്ല രീതിയിൽ പ്രവർത്തിക്കാൻ കഴിഞ്ഞു എന്നും  പി മോഹന്‍ദാസ് പറഞ്ഞു.

click me!