
തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനെത്തി ബോട്ടുകള്‍ കേടായ മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനം നടത്തുന്ന ദിവസങ്ങളില്‍ ഓരോ ബോട്ടിനും 3,000 രൂപ വീതം നല്‍കും. ഇതിന് പുറമേ ബോട്ടുകള്‍ അവരവരുടെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള സഹായവും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.
കൊല്ലം നീണ്ടകര, തിരുവനന്തപുരത്തെ വിഴിഞ്ഞം ശംഖുമുഖം തുടങ്ങിയ മേഖലകളില്‍ നിന്നാണ് പ്രധാനമായും ചെങ്ങന്നൂരിലേക്കും മറ്റ് ദുരിതബാധിത മേഖലകളിലേക്കും രക്ഷാപ്രവര്‍ത്തനത്തിനായി മത്സ്യത്തൊഴിലാളികള്‍ എത്തിച്ചേര്‍ന്നത്. സ്ഥലപരിചയമില്ലാത്തതിനാല്‍ വഴി തെറ്റി പലയിടങ്ങളിലും ബോട്ടുകള്‍ ഇടിച്ച് കേടുപാടുകള്‍ സംഭവിച്ചതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.
രക്ഷാപ്രവര്‍ത്തകരായ എല്ലാ മത്സ്യത്തൊഴിലാളികളോടും നന്ദിയും അഭിനന്ദനവും അറിയിക്കുന്നതിനോടൊപ്പം തിരിച്ച് നാട്ടിലെത്തുമ്പോള്‍ ഇവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ വന്‍ സ്വീകരണം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam