ശബരിമല സ്ത്രീ പ്രവേശനം; കോട്ടയത്ത് കേരള കോണ്‍ഗ്രസിന്‍റെ സര്‍വ്വമത പ്രാര്‍ഥന

Published : Oct 09, 2018, 06:32 AM IST
ശബരിമല സ്ത്രീ പ്രവേശനം; കോട്ടയത്ത് കേരള കോണ്‍ഗ്രസിന്‍റെ സര്‍വ്വമത പ്രാര്‍ഥന

Synopsis

കോട്ടയം നഗരത്തിൽ കേരള കോൺഗ്രസ് എമ്മിന്റ നേതൃത്വത്തിൽ നടക്കുന്ന സർവ്വമത പ്രാർത്ഥനക്ക് കെ.എം. മാണി എംഎൽഎ നേതൃത്വം നൽകും

കോട്ടയം: ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള കോടതി ഉത്തരവിനെതിരെ വിവിധ കേരള കോൺഗ്രസുകൾ ഇന്ന് കോട്ടയത്ത് സർവ്വമതപ്രാർത്ഥനയും ഉപവാസവും നടത്തും. കേരളകോൺഗ്രസിന്റ 55-ാം ജന്മദിനാചരണത്തിന്റ ഭാഗമായാണ് പരിപാടി.

കോട്ടയം നഗരത്തിൽ കേരള കോൺഗ്രസ് എമ്മിന്റ നേതൃത്വത്തിൽ നടക്കുന്ന സർവ്വമത പ്രാർത്ഥനക്ക് കെ.എം. മാണി എംഎൽഎ നേതൃത്വം നൽകും. കേരള കോൺഗ്രസ് ജേക്കബ് വിഭാഗവും നഗരത്തിൽ പ്രകടനം നടത്തും. എരുമേലിയിൽ പി.സി. ജോർജിന്റ നേതൃത്വത്തിലാണ് ഉപവാസവും പ്രാർത്ഥനയും.

ശബരിമല സ്ത്രീപ്രവേശന വിധിയിൽ സർക്കാർ പുനപരിശോധനാ ഹർജി നൽകില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ കോടതി വിധി മാനിക്കുമെന്ന് പറഞ്ഞിരുന്നു.

സംസ്ഥാനം പുതിയ നിയമനിർമ്മാണം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും കോടതിയിൽ നിലപാട് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന് പുനപരിശോധനാ ഹർജി നൽകാനാകില്ല. മറ്റുള്ളവർ നൽകുന്നതിനെ എതിർക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചു; കോൺ​ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്
കൊച്ചി മേയർ സ്ഥാനത്തിൽ പരിഭവം അവസാനിപ്പിച്ച് ദീപ്തി മേരി വർഗീസ്; വികെ മിനിമോൾക്കും ഷൈനി മാത്യുവിനും പിന്തുണയുമായി പോസ്റ്റ്