കേരളകോൺഗ്രസിന്‍റെ ഇടത് പ്രവേശനം സിപിഎം കോട്ടയം ജില്ലാ സമ്മേളനം ചർച്ച ചെയ്യും

Published : Dec 28, 2017, 06:47 PM ISTUpdated : Oct 05, 2018, 01:53 AM IST
കേരളകോൺഗ്രസിന്‍റെ ഇടത് പ്രവേശനം സിപിഎം കോട്ടയം ജില്ലാ സമ്മേളനം ചർച്ച ചെയ്യും

Synopsis


കോട്ടയം: കേരളകോൺഗ്രസ് എമ്മിനെ ഇടത് മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച് സിപിഎം കോട്ടയം ജില്ലാ സമ്മേളനം ചർച്ച ചെയ്യും. ജില്ലാ പഞ്ചായത്തിൽ കേരളകോൺഗ്രസിന് പിന്തുണ നൽകിയത് പാർട്ടിക്ക് ഗുണം ചെയ്തെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. പൂ‌‌‌‌ഞ്ഞാറിലെ പി സി ജോർജിന്റെ ജയവും സമ്മേളനത്തിൽ ചൂടേറിയ ചർച്ചയാകും.

കേരളകോൺഗ്രസ് എമ്മിന്റെ മുന്നണിപ്രവേശനം സംബന്ധിച്ച ചർച്ചകൾക്കിടെയാണ് സിപിഎമ്മിന്റെ ജില്ലാ സമ്മേളനം തുടങ്ങുന്നത്. ജില്ലാ പഞ്ചായത്തിൽ കേരളകോൺഗ്രസിന് പിന്തുണ നൽകിയത് അടവുനയമായിരുന്നു. എന്നാൽ കേരളകോൺഗ്രസിന്റെ മുന്നണിപ്രവേശനം പാർട്ടികോൺഗ്രസാണ് ഇനി തീരുമാനിക്കേണ്ടതെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.

പ്രാദേശികവിഭാഗീയത രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് കോട്ടയം ജില്ലാ സമ്മേളനം നടക്കുന്നത്. പാലാ പുതുപ്പള്ളി ഏര്യകളിൽ നിലവിലെ സെക്രട്ടറിമാർ മത്സരിച്ച് തോറ്റത് ജില്ലാ നേതൃത്വത്തിന്റെ ക്ഷീണമമായി. പൂ‌‌ഞ്ഞാറിൽ പി സി ജോർജിന്റെ ജയത്തെ തുടർന്നുണ്ടായ പൊട്ടിത്തെറിക്ക് ശമനമുണ്ടായിട്ടില്ല, വി.എൻ വാസവൻ സെക്രട്ടറിയായി തുടരുമെങ്കിലും ജില്ലാകമ്മിറ്റിയിലേക്കും സംസ്ഥാനസമ്മേളനപ്രതിനിധിതെരഞ്ഞെടുപ്പിലേക്കും മത്സരമുണ്ടാകാനുള്ള സാധ്യതതള്ളിക്കളയാനാകില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിവാഹിതയായ 25കാരിയോട് പ്രണയം, ഫോൺ കാളിനെ ചൊല്ലിയുള്ള തർക്കത്തിൽ കൊലപാതകം, താലി ഭർത്താവിന് കൊറിയർ അയച്ച് 22കാരൻ
കല്യാണ ചെലവിനായി മോഷണം; നാടു വിടുമ്പോൾ കള്ളൻ പിടിയിൽ, പിടിയിലായത് അസം സ്വദേശി