സിപിഎമ്മുമായി കൈകോര്‍ത്ത് മാണി വിഭാഗം

By Web DeskFirst Published May 3, 2017, 5:39 AM IST
Highlights

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന് പിന്തുണയുമായി സി പി ഐ എം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സി പി ഐ എം, കേരള കോണ്‍ഗ്രസ് എമ്മിനെ പിന്തുണയ്‌ക്കും. കോണ്‍ഗ്രസ് ബന്ധം മാണി പൂര്‍ണ്ണമായി ഉപേക്ഷിക്കുന്നതിന്റെ സൂചനയായാണ് ഇത് കണക്കാക്കുന്നത്. മാണിയുടെ നീക്കത്തിനെതിരെ പാര്‍ട്ടിയില്‍ കടുത്ത ഭിന്നത രൂപപ്പെട്ടിട്ടുണ്ട്. അതേസമയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്ന് സി പി ഐ അംഗം വിട്ടു നില്‍ക്കുകയാണ്.

അതേസമയം സി പി ഐ എമ്മുമായുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ സഖ്യനീക്കം കടുത്ത വിശ്വാസ വഞ്ചനയെന്ന് കോട്ടയം ഡി സി സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ആരോപിച്ചു. ജോസ് കെ മാണിയും എം എല്‍ എമാരും രാജിവയ്ക്കണം. സഖ്യനീക്കങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിടുമെന്നും ജോഷി ഫിലിപ്പ് വ്യക്തമാക്കി. 

പി സി ജോര്‍ജ്ജിനെ അനുകൂലിക്കുന്ന അംഗം വോട്ട് അസാധുവാക്കി.

click me!