
കടുത്ത തീരുമാനമെടുത്തമെങ്കിലും കോണ്‍ഗ്രസില്‍ നിന്ന് ശക്തമായ പ്രതികരണം കേരള കോണ്‍ഗ്രസ് പ്രതീക്ഷിച്ചില്ല. വീണ്ടും ചങ്ങാത്തം പുതുക്കേണ്ടവരെന്ന നിലയില്‍ മയപ്പെട്ട പ്രസ്താവന മാത്രമാണ് കോണ്‍ഗ്രസില്‍ നിന്ന് പ്രതീക്ഷിച്ചത്. പക്ഷേ കോണ്‍ഗ്രസ് ശക്തമായ ഭാഷയില്‍ രംഗത്ത് എത്തിയെങ്കിലും അതേ നാണയത്തില്‍ തിരിച്ചടിക്കാനില്ലെന്നാണ് കേരള കോണ്‍ഗ്രസ് പ്രതികരണം. കോണ്‍ഗ്രസുമായി ഏറ്റമുട്ടാന്‍ ഉന്നമിട്ടല്ല തങ്ങളുടെ പുതിയ നിലപാടെന്നാണ് അവരുടെ വിശദീകരണം. പകരം കോണ്‍ഗ്രസുമായി ചങ്ങാത്തമുണ്ടാക്കിയതിന്റെ പേരില്‍ പരമ്പരാഗത ശക്തി മേഖലയിലുണ്ടായ തളര്‍ച്ച പരിഹരിക്കാനാണ് ശ്രമമമെന്നാണ് പ്രതികരണം.
കാര്‍ഷികമേഖലയില്‍ പരമ്പരാഗത കേരള കോണ്‍ഗ്രസ് അണികള്‍ മറ്റു സംഘടനകള്‍ക്ക് കീഴിലേയ്‌ക്ക് മാറിയത് അടക്കമുള്ള പ്രശ്നങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. അംഗത്വ വിതരണത്തിനുള്ള നടപടികള്‍ തുടങ്ങി. ഞായാറാഴ്ച കോട്ടയത്ത് ചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ സംഘടനാ ശക്തിപ്പെടുത്തല്‍ ചര്‍ച്ചയാകും. ചരല്‍ക്കുന്ന് ക്യാമ്പ് തീരുമാനം സംസ്ഥാന കമ്മിറ്റിയെ അറിയിക്കും. ഇതിന് പിന്നാലെ ജില്ലാ തലം മുതല്‍ താഴോട്ടുള്ള കമ്മിറ്റികളെയും നയം മാറ്റത്തിനുള്ള കാരണം അറിയിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam