
തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ എം. വിൻസെന്റ് എംഎൽഎയ്ക്കെതിരെ ശക്തമായ ശാസ്ത്രീയ തെളിവുകള്‍. ഫോണ്‍ വിളികളും, വൈദ്യ പരിശോധനകളും എംഎല്‍എയ്ക്ക് എതിരാണെന്നാണ് പോലീസ് പറയുന്നത്. ഇതോടെ എംഎല്‍എയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് പോലീസ് പറയുന്നത്. എംഎല്‍എ ബലാത്സംഗം ചെയ്തു എന്നാണ് യുവതിയുടെ പരാതി.
എംഎല്‍എ 5 മാസത്തിനുള്ളില്‍ 900 തവണയാണ് യുവതിയെ സ്വന്തം ഫോണില്‍ നിന്നും വിളിച്ചത്. ഒപ്പം മൊഴികളും എംഎല്‍എയെ കുടുക്കുന്നതാണ്. എംഎല്‍എയെ ചോദ്യം ചെയ്യാൻ പ്രത്യേക അനുമതി വേണ്ടെന്ന് സ്പീക്കറുടെ ഓഫീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
നിയമപരമായി മുന്നോട്ടുപോകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥയെ സ്പീക്കറുടെ ഓഫീസ് അറിയിച്ചു. സ്ത്രീയുടെ പരാതിയുമായി ബന്ധപ്പെട്ട് എംഎൽഎയെ ചോദ്യം ചെയ്യുമെന്ന് അറിയിച്ച് അന്വേഷണ സംഘത്തിലെ എസ്പി അജിതാ ബീഗം സ്പീക്കർക്കു കത്തു നൽകിയിരുന്നു.
ബാലരാമപുരത്തെ കടയിൽ കടന്നുകയറി വിൻസെന്റ് ഭീഷണിപ്പെടുത്തിയെന്നആരോപണം ചികിത്സയിൽ കഴിയുന്ന സ്ത്രീ ഉന്നയിച്ചിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീയുടെ മൊഴി കഴിഞ്ഞ ദിവസം എസ്പി അജിതാ ബീഗം എടുത്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam