മഴയിൽ 61 ശതമാനത്തിന്‍റെ കുറവ്: കാത്തിരിക്കുന്നത് കൊടും വരള്‍ച്ച

By Web DeskFirst Published Nov 12, 2016, 4:36 AM IST
Highlights

തെക്കൻ ജില്ലകളിൽ 55 ശതമാനം മഴയും വടക്കൻ ജില്ലകളിൽ 85 ശതമാനം മഴയും ലഭ്യമാക്കിയിരുന്ന കാലവർഷം ആദ്യം ചതിച്ചു.പിന്നാലെ തുണയാകേണ്ട തുലാപ്പെയ്ത്തും ദുർബലമായി.കാര്യമായി മഴ ഇനിയും കഴിഞ്ഞില്ലെങ്കിൽ സംസ്ഥാനത്ത് വരൾച്ചയുടെ തീവ്രത കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന
സൂചനകൾ.

ഇപ്പോൾതന്നെ ഇന്ത്യന്‍ സംസ്ഥാനങ്ങളിൽ ഏറ്റവുമധികം ജല ഞെരുക്കം അനുഭവപ്പെടുന്ന സംസ്ഥാനമായി കേരളം മാറി.ഒക്ടോബർ ഒന്നുമുതൽ നവംബർ 2 വരെ സംസ്ഥാനത്ത് ലഭിക്കേണ്ട മഴയിൽ 61 ശതമാനത്തിന്റെ കുറവുണ്ടായി.

കോഴിക്കോടും കാസർകോടും വയനാടും തിരുവനന്തപുരത്തുമാണ് ഏറ്റവും കറവ് മഴ കിട്ടിയത്. വിവിധ ജില്ലകളിൽ ലഭിക്കേണ്ട മഴയിലുണ്ടായ കുറവ് ഇങ്ങനെയാണ്.തിരുവനന്തപുരത്തും കോഴിക്കോടും  84 ശതമാനവും കാസർകോട് 81 ളും കണ്ണൂർ 76 ഉം  വയനാടും തൃശൂരും 68 ശതമാനവും മഴയിൽ കുറവുണ്ടായി.

കൊല്ലത്തും പത്തനംതിട്ടയും മാത്രമാണ് അൽപമെങ്കിലും മഴ കിട്ടിയത്.കാലാവസ്ഥാപരമായ വരൾച്ചയുടെ പിടിയിലായ സംസ്ഥാനത്ത് യുദ്ധകാലാടിസ്ഥാനത്തിൽ കുടിവെളളം സംരക്ഷിക്കാനുളള നടപടികളാണ് ഇനി ആവശ്യം.

 

click me!