കേരളത്തെ വരൾച്ചാ ബാധിത സംസ്ഥാനമായി ഉടൻ പ്രഖ്യാപിക്കും

Published : Oct 31, 2016, 03:56 AM ISTUpdated : Oct 04, 2018, 11:14 PM IST
കേരളത്തെ വരൾച്ചാ ബാധിത സംസ്ഥാനമായി ഉടൻ പ്രഖ്യാപിക്കും

Synopsis

തിരുവനന്തപുരം: കേരളത്തെ വരൾച്ചാ ബാധിത സംസ്ഥാനമായി ഉടൻ പ്രഖ്യാപിക്കും. കാലവർഷം ഗണ്യമായി കുറഞ്ഞതോടെയാണ് 14 ജില്ലകളേയും വരൾച്ചാ ബാധിതമായി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചത്. നിയമസഭയിൽ മുഖ്യമന്ത്രി തന്നെ പ്രത്യേക പ്രസ്താവന നടത്തും. സംസ്ഥാനത്തിന്റെ പ്രഖ്യാപനശേഷം കൂടുതൽ സഹായത്തിനായി കേന്ദ്രത്തെ സമീപിക്കും.

കഴിഞ്ഞ 10 വർഷത്തിനിടെ ഏറ്റവും കുറച്ചു മഴ കിട്ടിയ കാലവർഷമാണ് കടന്നുപോയത്. ഒക്ടോബറിൽ ലഭിക്കേണ്ട മഴയിൽ 70 ശതമാനത്തിന്റെ കുറവ്. മിക്ക ജില്ലകളിലും കുടിവെള്ള പ്രശ്നം രൂക്ഷമാകുമ്പോഴാണ് സംസ്ഥാനത്തെ വരൾച്ചാ ബാധിതമായി പ്രഖ്യാപിക്കാനുള്ള തീരുമാനം. വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉടൻ തന്നെ സർക്കാർ രൂപം നൽകും. മഴ കുറയുന്ന സാഹചര്യത്തിൽ, സംസ്ഥാന ദുരന്ത നിവാരണ സമിതി പലവട്ടം യോഗം ചേർന്ന്, സ്ഥിതി വിലയിരുത്തിയിരുന്നു.

വരൾച്ചാ പ്രതിരോധത്തിന് കർമ്മപരിപാടിയും തയ്യാറാക്കിയിട്ടുണ്ട്. ജലം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നിയമനടപടികളടക്കം പരിഗണനയിലുണ്ട്. കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കും. യുദ്ധകാലാടിസ്ഥാനത്തിലുള്ള കർമ്മ പരിപാടിക്കാണ് സർക്കാർ രൂപം നൽകുക. കാലവർഷം ചതിച്ചതോടെ ഇനിയുള്ള പ്രതീക്ഷ മുഴുവൻ തുലാവർഷത്തിലാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'പിണറായിസത്തിന്‍റെ തിക്താനുഭവങ്ങള്‍ക്കിടെ കിട്ടിയ സന്തോഷ വാര്‍ത്ത'; യുഡിഎഫ് പ്രവേശനത്തിൽ പ്രതികരിച്ച് പി വി അൻവർ
ലക്ഷ്യം മമതയും ബിജെപിയും ബാബറി മസ്ജിദ് മാതൃകയിലെ പള്ളിക്ക് തറക്കല്ലിട്ട ഹുമയൂൺ കബീർ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു