കൊടും വരള്‍ച്ച: കള്ള് ചെത്ത് മേഖലയും പ്രതിസന്ധിയില്‍

Published : May 08, 2016, 03:59 AM ISTUpdated : Oct 04, 2018, 06:03 PM IST
കൊടും വരള്‍ച്ച: കള്ള് ചെത്ത് മേഖലയും പ്രതിസന്ധിയില്‍

Synopsis

പാലക്കാട്: കൊടുംചൂട് പാലക്കാട്ടെ കള്ള് ചെത്ത് വ്യവസായത്തേയും തളര്‍ത്തുന്നു. ലഭ്യത കുറഞ്ഞതിനാല്‍ മറ്റ് ജില്ലകളിലേക്ക് കൊണ്ടുപോകുന്ന കള്ളില്‍   മായം കലരാനും സാധ്യതയുണ്ടെന്നാണ് ആശങ്ക.

പാലക്കാടിന്‍റെ ചിറ്റൂര്‍ മേഖലയിലെ വിവിധ തെങ്ങിന്‍തോപ്പുകളിലാണ് ചെത്തുന്നതെങ്കിലും ഇവര്‍ക്കെല്ലാം പറയാനുള്ളത് ഒരുകാര്യം തന്നെ കള്ളിന്‍റെ ലഭ്യത വളരെ കുറഞ്ഞിരിക്കുന്നു. വെള്ളത്തിന്‍റെ കുറവ് കാരണം തെങ്ങിന്‍തോപ്പുകളിലൊന്നും നനയ്ക്കാനാകുന്നില്ല.

എന്നാല്‍ കള്ളിന്‍റെ അളവ് കുറയുന്നത് പാലക്കാടിനെ മാത്രമല്ല ബാധിക്കുക. മറ്റൊരു ദൂരവ്യാപകഫലം കൂടിയുണ്ട്. പാലക്കാട്ടുനിന്നാണ് കേരളത്തിലെ തെക്കന്‍ജില്ലകളിലേക്ക് വരെ കള്ള് കൊണ്ടുപോകുന്നത്. അത് നിലയ്ക്കും. കള്ള് ചെത്ത് മേഖലയിലുളളവര്‍ തന്നെയാണ് ഈ വെളിപ്പെടുത്തല്‍ നടത്തുന്നത് എന്നതുകൊണ്ട് തന്നെ ഇതിന് ഗൗരവമേറെയുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിപിഐ മൂഢസ്വർഗത്തില്‍,ഈഴവരുൾപ്പെടെ പിന്നാക്കസമുദായം ഇടതുപാർട്ടികളുടെ നട്ടെല്ല്, സിപിഐയുടെ നവനേതാക്കൾക്ക് ആ ബോധ്യമില്ലെന്ന് വെളളാപ്പളളി
മൂന്നാം തവണയും പിണറായി വിജയന്‍ തന്നെ ഇടതുപക്ഷത്തിന്‍റെ ക്യാപ്റ്റന്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും,