'നിങ്ങളെ ബോധിപ്പിക്കേണ്ട ആവശ്യമില്ല'; പരിഹസിച്ചവര്‍ക്ക് മറുപടി നല്‍കി ദുല്‍ഖര്‍

Published : Aug 20, 2018, 04:58 PM ISTUpdated : Sep 10, 2018, 04:29 AM IST
'നിങ്ങളെ ബോധിപ്പിക്കേണ്ട ആവശ്യമില്ല'; പരിഹസിച്ചവര്‍ക്ക് മറുപടി നല്‍കി ദുല്‍ഖര്‍

Synopsis

പ്രളയക്കെടുതിയില്‍ ദുരിതത്തിലായവര്‍ക്കായി സഹായ ഹസ്തം നീട്ടിയ താരങ്ങളിലൊരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. പ്രളയം കെടുതി അറിഞ്ഞപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 25 ലക്ഷം ദുല്‍ഖര്‍ നല്‍കിയിരുന്നു. ഇതിനിടയിലും പരിഹസിക്കാനെത്തിയവര്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് ദുല്‍ഖര്‍.

എന്നാല്‍, കേരളത്തില്‍ ഈ സമയം ഉണ്ടാകാനാവാത്തതിന്റെ വിഷമം പങ്കുവെച്ച ദുല്‍ഖര്‍ സല്‍മാനെതിരെ സോഷ്യല്‍ മീഡിയയില്‍ കുറച്ചു പേര്‍ പരിഹാസവുമായും എത്തിയിരുന്നു. 'എന്ത് ആവശ്യമുണ്ടെങ്കിലും അറിയിക്കണമെന്നും തന്നാലാവുന്നത് ചെയ്യുമെന്നും, രാജ്യത്തിന് പുറത്താണെന്നും ഈ സമയം കേരളത്തില്‍ ഇല്ലാത്തതില്‍ വിഷമം ഉണ്ടെന്നു'മാണ് ദുല്‍ഖര്‍ കുറിച്ചത്. ഇതിനായിരുന്നു സോഷ്യല്‍ മീഡിയയില്‍ പരിഹാസം ഉയര്‍ന്നത്. 

പരിഹാസങ്ങള്‍ക്ക് ദുല്‍ഖറിന്‍റെ മറുപടി ഇങ്ങനെ: 'നാട്ടില്‍ ഇല്ല എന്നതുകൊണ്ട് ഞാന്‍ ഒരു സഹായവും ചെയ്യുന്നില്ലെന്ന് കരുതുന്നവരോട്, എനിക്ക് നിങ്ങളാരെയും ഒന്നും ബോധിപ്പിക്കേണ്ട ആവശ്യമില്ല. എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്ന ഈ സമയത്തെങ്കിലും നിങ്ങളുടെ വെറുപ്പും നെഗറ്റിവിറ്റിയും മുന്‍വിധികളും മാറ്റിവെയ്ക്കണം. ഇത്തരം കമന്റുകളിടുന്ന പലരെയും ദുരിതാശ്വാസത്തിന്റെ പരിസരത്തെങ്ങും കാണാനെ കഴിയില്ല, അതുകൊണ്ട് മറ്റുള്ളവരെ ആക്രമിക്കുക വഴി നിങ്ങള്‍ അവരേക്കാള്‍ മികച്ചതാകുന്നെന്ന് കരുതരുത്'

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വെള്ളാപ്പള്ളി കാറിൽ കയറിയത് മഹാ അപരാധമായി ചിലർ ചിത്രീകരിക്കുന്നുവെന്ന് പിണറായി; 'തെരഞ്ഞടുപ്പ് തോൽവിയിൽ തിരുത്തൽ നടപടി ഉണ്ടാകും'
ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്നു; എല്ലാത്തിനും പിന്നിൽ സംഘപരിവാർ ശക്തികൾ: മുഖ്യമന്ത്രി പിണറായി വിജയൻ